ന്യൂഡല്ഹി> പ്രസംഗത്തിനിടെ ടെലിപ്രോംറ്റര് പണിമുടക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസ്സപ്പെട്ടു. വേള്ഡ് എക്കണോമിക് ഫോറത്തില് ഓണ്ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മോദിക്ക് ടെലിപ്രോംറ്റര് പണി കൊടുത്തത്. ഇതോടെ മോദിയ്ക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിര്ത്തേണ്ടി വന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇതിന് പിന്നാലെ മോദിക്കെതിരെ സോഷ്യല് മീഡിയയില് ട്രോളുകള് നിറഞ്ഞു.
Here is WEF version of PM Modi’s speech, someone in the background says, “Sir aap unse ek baar poochen, ki sab jud gaye kya?”.
Doesn’t look like it’s teleprompter issue. Later in his 20 min speech, He doesn’t look sideways. TP could be at the front.pic.twitter.com/zVUqhEU5rH
— Mohammed Zubair (@zoo_bear) January 17, 2022
മോദിയുടെ പ്രസംഗ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലിപ്രോംറ്റര് തടസപ്പെട്ടതോടെ പ്രധാനമന്ത്രി സംസാരിക്കാന് ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ചര്ച്ചയുടെ മോഡറേറ്റര് കേള്ക്കാമെന്നും സംസാരം തുടര്ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന് സാധിക്കാതെ മോദി വെപ്രാളപ്പെടുന്നത് വീഡിയോയില് കാണാം.
Seems some poor technicians in the PMO will lose their job today. Just hope they aren’t charged with sedition/UAPA and what not. Noida media must be on standby to take out some Khalistani link to the embarrassment today!
— Rohini Singh (@rohini_sgh) January 17, 2022
‘ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടോക്നീഷ്യന്മാര്ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ഇവര്ക്കെതിരെ ചുമത്തില്ല എന്ന പ്രതീക്ഷിക്കാം’- തുടങ്ങി നിരവധിയായ ട്രോളുകളാണ് മോദിക്കെതിരെ ഉയരുന്നത്.
കോണ്ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര് പേജില് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദില് ഹേ മുഷ്കില്’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Teleprompter guy: Achha chalta hun, duaon mein yaad rakhna#TeleprompterPM pic.twitter.com/1Zy11MF984
— Congress (@INCIndia) January 17, 2022