അബുദാബി > അബുദാബിയിൽ മുസഫയിൽ തിങ്കളാഴ്ച നടന്ന ഹൂതി ആക്രമണത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. മുസഫയിൽ വ്യവസായ മേഖലയിലെ അഡ്നോക്കിന്റെ എണ്ണ സംഭരണശാലയുടെ സമീപമുണ്ടായ ഇന്ധന ടാങ്കറുകൾക്ക് നേരെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. അതിന് പിന്നാലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന മേഖലയിലും തീപിടിത്തമുണ്ടായി.
സംഭവത്തിന്റെ ഉത്തവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു. ഡ്രോൺ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിലും തീപിടിത്തത്തിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.