തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആർ. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ആരാധനായലങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.
ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഡിപിആറിൽ നിർദേശമുണ്ട്.പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി-സാമൂഹിക ആഘാത പഠനം ഡിപിആറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിലാണ് സിൽവർലൈൻ പാതയുടെ ഭാഗത്ത്താമസിക്കുന്ന ജനങ്ങൾ ട്രെയിൻ ഓടിത്തുടങ്ങുമ്പോഴും അതിന്റെ നിർമാണം നടക്കുമ്പോഴുമുണ്ടാകുന്ന ശബ്ദ മലിനീകരണം ജനങ്ങളുടെ ഉറക്കത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുമെന്ന് വ്യക്തമാക്കുന്നത്.
ശബ്ദമലിനീകരണം വലിയ തോതിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതിനാൽ അതൊഴിവാക്കാനുള്ള പ്രതിവിധികൾ കണ്ടെത്തണം എന്നാണ് നിർദ്ദേശം. ഇക്കാര്യത്തിലുള്ള മാർഗനിർദേങ്ങൾഇന്ത്യയിൽ ഇല്ലാത്തതിനാൽ അമേരിക്കയിലെ മാനദണ്ഡങ്ങൾ നടപ്പാക്കണം എന്നാണ് നിർദേശിക്കുന്നത്.
Content Highlights: K-Rail: DPR says noise pollution can affect peoples mental health