കോട്ടയം> തലയോലപറന്പ് പാലാംകടവ് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ ടി അരവിന്ദ് (21) ആണ് മരിച്ചത്. കടുത്തുരുത്തിയിൽ സ്വകാര്യ കമ്പനിയിൽ അഭിമുഖത്തിനായി എത്തിയതായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ് തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘം പാലാംകടവിൽ ഭക്ഷണം കഴിച്ചതിനു ശേഷം പാലത്തിനടിയിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെയാണ് നീന്തൽ അറിയാവുന്ന അരവിന്ദ് മാത്രം കുളിക്കാനിറങ്ങിയത്.
നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് അരവിന്ദ് വെള്ളത്തിലേക്ക് താണു പോകുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി. തുടർന്ന് ഫയർ ഫോഴ്സും തലയോലപ്പറമ്പ് പോലീസും എത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.