ന്യൂഡൽഹി > കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശിഷ്യന്മാരും അനുയായികളും സ്നേഹപൂർവ്വം ‘പണ്ഡിറ്റ്ജി’ അല്ലെങ്കിൽ ‘മഹാരാജ് ജി’ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ബിർജു മഹാരാജ് കൊച്ചുമക്കൾക്കൊപ്പം കളിക്കുകയായിരുന്നു. പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.