ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച് ഫിലിപ്പെ കുടീന്യോ. ഈ ബ്രസീലുകാരന്റെ മിടുക്കിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ തളച്ചു (2–-2). രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്.
ബാഴ്സലോണയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ വില്ലയിലെത്തിയ കുടീന്യോയുടെ ആദ്യ കളിയായിരുന്നു ഇത്. 68–-ാംമിനിറ്റിൽ പകരക്കാരനായണ് ഇറങ്ങിയത്. ഒമ്പത് മിനിറ്റിനുള്ളിൽ ജേകബ് റാംസിയുടെ ഗോളിന് വഴിയൊരുക്കി. പിന്നാലെ വില്ലയുടെ സമനിലഗോളും കുറിച്ചു. ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിനായി രണ്ടും നേടിയത്.