യോണ്ടെ
മുഹമ്മദ് സലായുടെ ഗോളിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ജീവൻ വീണ്ടെടുത്ത് ഈജിപ്ത്. നിർണായകമായ മത്സരത്തിൽ സലായുടെ ഒറ്റഗോളിൽ ഗിനിയ ബിസാവുവിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നൈജീരിയ പ്രീ ക്വാർട്ടറിൽ കടന്നു. സുഡാനെ 3–-1ന് തകർത്തു. ആദ്യകളിയിൽ ഈജിപ്തിനെ തോൽപ്പിച്ചിരുന്നു നൈജീരിയ. നൈജീരിയക്ക് ആറും ഈജിപ്തിന് മൂന്ന് പോയിന്റാണ്. ബുധനാഴ്ച സുഡാനെ മറികടന്നാൽ ഏഴുവട്ടം ചാമ്പ്യൻമാരായ ഈജിപ്ത് അവസാന പതിനാറിലെത്തും.