ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും അടുത്തിടെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയിലെ സെന്റ് ഹെലീന ഐലൻഡിൽ താമസിക്കുന്ന സ്വന്തമാക്കി. ആമകളും ടെറാപ്പിനുകളും അടങ്ങുന്ന ചെലോണിയൻ വിഭാഗത്തിലെ ഏറ്റവും പ്രായം ജീവിയാണ് ജോനാഥൻ. ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെബ്‌സൈറ്റ് അനുസരിച്ച്, ജോനാഥൻ 1832-ൽ ജനിച്ചതായാണ് വിശ്വസിച്ചു പോരുന്നത്. അങ്ങനെയങ്കിൽ ഈ വർഷം ജോനാഥന് 190 വയസ്സായി.
“1882-ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലീനയിൽ എത്തിയപ്പോൾ ജോനാഥൻ പൂർണ വളർച്ചയെത്തിയ ആമയായിരുന്നു. അതിനാൽ കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ജോനാഥന്റെ പ്രായം കണക്കാക്കുന്നത്” ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നു.
“അവൻ ഇപ്പോൾ നന്നായി മേയുന്നു. എങ്കിലും അവന്റെ കലോറിയും വിറ്റാമിനുകളും ധാതുക്കളും മൂലകങ്ങളും വർദ്ധിപ്പിക്കുന്നതിനായി വെറ്ററിനറി വിഭാഗം ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ കൈകൊണ്ട് ഭക്ഷണം നൽകുന്നു” സെന്റ് ഹെലീന ഗവൺമെന്റ് വ്യക്തമാക്കുന്നു. കാബേജ്, കുക്കുമ്പർ, കാരറ്റ്, ആപ്പിൾ, വാഴപ്പഴം, ചീര ഹൃദയങ്ങൾ, മറ്റ് സീസണൽ പഴങ്ങൾ എന്നിവയാണ് ജോനാഥന്റെ പ്രധാന ഭക്ഷണം. ജോനാഥൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെന്റ് ഹെലീനയിലെ ഗവർണറുടെ വസതിയിൽ ചെലവഴിച്ചു. ഡേവിഡ്, എമ്മ, ഫ്രെഡ് എന്നീ പേരുകളുള്ള മറ്റു മൂന്ന് ആമകളാണ് ജോനാഥന് കൂട്ട്.
188 വയസ്സ് വരെ ജീവിച്ചിരുന്ന തുയി മലീലയായിരുന്നു മുമ്പത്തെ ഏറ്റവും പ്രായം കൂടിയ ചെലോണിയൻ. ഈ ആമയെ 1777-ൽ ക്യാപ്റ്റൻ കുക്ക് ടോംഗയിലെ രാജകുടുംബത്തിന് സമ്മാനിക്കുകയും 1965-ൽ മരണം വരെ അവരുടെ സംരക്ഷണയിൽ തുടരുകയും ചെയ്തു.