നിലവിൽ 2.5 കിലോമീറ്ററിന് 8 രൂപയാണ് മിനിമം ചാർജായി ഈടാക്കുന്നത്. ഇത് 10 രൂപയായി ഉയർത്താനാണ് ഗതാഗത വകുപ്പ് നൽകിയ ശുപാർശ. കൂടാതെ അധികമായുള്ള ഓരോ കിലോമീറ്ററിനും 80 പൈസ വീതം ഈടാക്കിയിരുന്നത് ഇനി മുതൽ ഒരു രൂപയായി ഉയരുമെന്നും ഈ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായും മനോരമ റിപ്പോർട്ടിൽ പറയുന്നു.
Also Read:
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കാനാണ് തീരുമാനം. അതേസമയം, ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമായിരിക്കും. നിലവിൽ 1.5 കിലോമീറ്ററിന് ഒരു രൂപ, അഞ്ച് കിലോമീറ്ററിന് രണ്ട് രൂപ എന്നിങ്ങനെയാണ് വിദ്യാര്‍ഥികളിൽ നിന്ന് സ്വകാര്യ ബസുകള്‍ ഈടാക്കുന്ന നിരക്ക്. എന്നാൽ ഇനി മുതൽ അഞ്ച് കിലോമീറ്റര്‍ വരെ പിന്നിടാൻ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒഴികെ അഞ്ച് രൂപ നൽകേണ്ടി വരും.
Also Read:
രാത്രിയിൽ അധിക നിരക്ക്
യാത്രക്കാരുടെ എണ്ണം കുറവുള്ള രാത്രി സമയങ്ങളിൽ കൂടുതൽ നിരക്ക് വാങ്ങാമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ട് മണി മുതൽ രാവിലെ അഞ്ച് മണി വരെ സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകള്‍ക്കാണ് 50 ശതമാനം അധിക നിരക്ക് ഈടാക്കാൻ അനുമതിയുള്ളത്.
നിരക്കുവര്‍ധന നിലവിൽ വരുന്നതിനു മുൻപ് ഗതാഗതമന്ത്രി ആൻ്റണി രാജു ഒരിക്കൽ കൂടി ബസുടമകളുമായി ചര്‍ച്ച നടത്തുമെന്നും ഇതിനു ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മകരവിളക്കിനു ശേഷം നിരക്ക് വധിപ്പിക്കാമെന്ന ഉറപ്പിൽ സമരം മാറ്റിവെക്കുകയായിരുന്നു. വിദ്യാര്‍ഥി സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ വിദ്യാര്‍ഥി സംഘടനകളുമായി ഇനി ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.