ലക്നൗ> നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി.ബിജെപി എംഎല്‍എ മുകേഷ് വര്‍മ പാര്‍ട്ടി വിട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയില്‍ നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ.
ശികോഹോബാദില് നിന്നുള്ള ബിജെപി എംഎല്എയാണിദ്ദേഹം. യുപി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍ നിന്നും ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ വനം – പരിസ്ഥിതി മന്ത്രി ദാരാസിംഗ് ചൗഹാനും തുടര്‍ന്ന് എംഎല്‍എമാരും രാജിവെക്കുകയായിരുന്നു