Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വീൽചെയറിലാണ്, യൂനുസിനും ഒന്നാം നില കയറണം; കാലിക്കറ്റിൽ ലിഫ്റ്റ് വരുമോ?

by News Desk
January 13, 2022
in KERALA
0
വീൽചെയറിലാണ്,-യൂനുസിനും-ഒന്നാം-നില-കയറണം;-കാലിക്കറ്റിൽ-ലിഫ്റ്റ്-വരുമോ?
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനുസിന് മസ്‌കുലാർ ഡിസ്ട്രോഫി ബാധിക്കുന്നത്. അനുജത്തിക്കും ഇതേ അവസ്ഥയാണ്. ആദ്യം സഹോദരിയെ ബാധിച്ച മസ്‌കുലാർ ഡിസ്ട്രോഫി പിന്നീട് യൂനുസിനും വരികയായിരുന്നു. ആദ്യം വീട്ടിലൊതുങ്ങിയ യൂനുസ് പതിയെ ജീവിതം തിരികെ പിടിച്ചു. ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണത്തിരക്കുകളിലാണ് യൂനുസ്.

കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ എം.എ പൊളിറ്റിക്കൽ സയൻസസിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനു പിന്നാലെ റിസർച്ചിൽ ശ്രദ്ധിക്കുകയാണ് യൂനുസ്. പഠനത്തോടൊപ്പം ഒരു സമരം കൂടെ യൂനുസ് നയിക്കുന്നുണ്ട്. മസ്കുലർ ഡിസ്ട്രോഫി എല്ലാവർക്കും ഒപ്പമിരുന്ന് പഠിക്കാൻ തടസ്സമാകാതിരിക്കാനാണ് ഈ സമരം.

എന്താണ് യൂനുസിന്റെ സമരം, യൂനുസ് എഴുതുന്നു

പി.ജിക്ക് വന്ന് ജോയിൻ ചെയ്യുമ്പോൾ ഒന്നാം നിലയിലായിരുന്നു എന്റെ ക്ലാസ് ഉണ്ടായിരുന്നത്. അന്ന് എനിക്ക് മുകളിലേക്ക് കയറാൻ കഴിയാത്തത് കൊണ്ട് താഴത്തെ നിലയിൽ ജേണലിസം ഡിപ്പാർട്ട്മെന്റിന്റെ ക്ലാസ് അനുവദിച്ച് തരികയായിരുന്നു. നിലവിൽ പൊളിറ്റിക്കൽ സയൻസസ് വിഭാഗത്തെ ഹിസ്റ്ററി പഠനവകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റിയതോടെ കഷ്ടതകൾ ഒന്നുകൂടി വർധിച്ചു.

റിസർച്ച് സ്‌കോളർ ആയതു കൊണ്ടും മുകളിലേക്ക് കയറാൻ ഇവിടെ സാഹചര്യങ്ങൾ ഇല്ലാത്തതു കൊണ്ടും താഴത്തെ നിലയിൽ ഒരു മുറി എനിക്ക് വേണ്ടി മാത്രം അനുവദിച്ച് തന്നു. പക്ഷേ, പിജി വിദ്യാർത്ഥികളും മറ്റ് റിസർച്ച് സ്‌കോളേഴ്സും, അധ്യാപകരും, സ്റ്റാഫും, ലൈബ്രറിയുമെല്ലാം മുകളിലെ നിലയിലാണ് ഉള്ളത്. എനിക്കവരെ കാണാനോ അവരുടെ അടുത്ത് പോയി നിൽക്കാനോ സാധിക്കില്ല. മുകളിലെ സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പുസ്തകങ്ങളെല്ലാം സുഹൃത്തുക്കൾ വഴി മുകളിൽ നിന്ന് താഴേക്ക് എത്തിക്കും.

സി.എച്ച് ലൈബ്രറിയിലാണെങ്കിൽ അവരോട് വിളിച്ച് പറഞ്ഞാൽ അവരും പുസ്തകങ്ങൾ എത്തിക്കും. അതല്ലെങ്കിൽ സ്‌കാൻ ചെയ്ത് പി.ഡി.എഫ് ആക്കി അയക്കും. അത്രക്ക് സപ്പോർട്ടുണ്ട്. പക്ഷേ അതല്ല എനിക്ക് വേണ്ടത്. എനിക്കും അവരെ പോലെ അവരിൽ ഒരാളായി മറ്റുള്ളവരെ ആശ്രയിക്കാതെ മുകളിൽ ചെന്ന് പുസ്തകങ്ങളെടുക്കണം, സെമിനാറുകൾ കാണണം അതിൽ പങ്കെടുക്കണം. പി.ഡി.എഫ് നോക്കി വായിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എനിക്കാണെങ്കിൽ അതിനോട് അത്ര താൽപര്യവുമില്ല. ഇവർ ചെയ്യുന്നത് ശാശ്വതമായിട്ടുള്ള ഒരു കാര്യമല്ല. ഇതെല്ലാം താൽക്കാലികം മാത്രമാണ്.

സിഎച്ച് ലൈബ്രറിയുടെ മുമ്പിൽ കുത്തനെ ഉള്ള റാമ്പായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. പലരും വരുന്ന സ്ഥലമാണത്. പലർക്കും ഉപയോഗിക്കേണ്ട സ്ഥലം കൂടിയാണ്. അവിടെ ഇപ്പോഴാണ് റാമ്പ് ഞങ്ങൾക്ക് കയറാൻ പറ്റുന്ന സൗകര്യത്തിലേക്ക് ആക്കിയത്. അതിന് മുമ്പ് റാമ്പ് ഉണ്ടെങ്കിൽ കൂടി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതുപോലെ എല്ലാവരും കാന്റീന് അകത്തിരുന്നു ചായ കുടിക്കുമ്പോൾ എനിക്ക് പുറത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. പുറത്തേക്ക് ചായ കൊണ്ട് വന്ന് തരുന്നതായിരുന്നു പതിവ്. ആ പതിവ് മാറണമെന്ന് തോന്നി. പിന്നീട് അവിടെ ഉണ്ടായിരുന്ന സ്റ്റെപ്പ് മാറ്റി റാമ്പാക്കി. ഇപ്പോൾ എനിക്ക് അതുവഴി കാന്റീനകത്തേക്ക് പ്രവേശിക്കാം. പാർക്കിലേക്ക് ഇന്നേവരെയും പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഈ അടുത്ത കാലത്താണ് റാമ്പിലേക്ക് പ്രവേശിക്കാൻ റാമ്പ് അനുവദിക്കണമെന്ന് ഞാൻ വിസിയോട് പറയുന്നത്. അതിന് വളരെ പെട്ടെന്ന് തന്നെ ഫലവും ലഭിച്ചു. ഇപ്പോൾ റാമ്പ് ഉപയോഗപ്പെടുത്തി പാർക്കിലൊക്കെ കറങ്ങാം. എന്നാലും ഇനിയും സർവകലാശാലയിലെ പല പഠനവകുപ്പുകളും സൗഹൃദപരമാകേണ്ടതായിട്ടുണ്ട്.

ഗസ്റ്റ് ഹൗസിലൊന്നും ഇപ്പോഴും റാമ്പില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്. അതിനേക്കാൾ ശോചനീയാവസ്ഥയാണ് സെമിനാർ കോംപ്ലക്‌സിലെ കാര്യം. കുത്തനെയുള്ള ചെരിഞ്ഞ റാമ്പാണ് അവിടെയുള്ളത്. ശരിക്കും ഒരു റോക്കറ്റ് വിടുന്നത് പോലെയുള്ള അവസ്ഥയാണ് അത് ഉപയോഗിക്കുമ്പോൾ തോന്നുക. 1995ലെ പേഴ്‌സൺസ് വിത്ത് ഡിസേബിലിറ്റി നിയമപ്രകാരം യുജിസി സർവകലാശാലകളിൽ റാമ്പ് വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. നമ്മുടെ സർവകലാശാലയും അത് ചില സ്ഥലങ്ങളിൽ നടപ്പിലാക്കിയിട്ടുമുണ്ട്. അതിലൊന്നാണ് സെമിനാർ കോംപ്ലക്‌സിലേത്. പക്ഷേ, റാമ്പിന് എത്ര അളവിലാണ് ചെരിവ് വേണ്ടത് എന്ന കാര്യത്തിൽ സർവകലാശാലക്ക് പാളിച്ച വന്നിട്ടുണ്ട്. ആരും ഉപയോഗിക്കുന്നില്ല എന്നതാണ് ആ പാളിച്ച ഇന്നുവരെ നിലനിൽക്കാൻ കാരണമാകുന്നതും.

ഉപയോഗിക്കാൻ ആളുണ്ടാകുമ്പോഴാണ് പലപ്പോഴും പല പോരായ്മകളും മനസിലാകുക. അത് തിരുത്തി മുന്നോട്ട് പോകാനാകുക. കയറുന്നവർക്കേ അതിന്റെ വിഷമം അറിയുകയുള്ളൂ. മറ്റുള്ളവരുടെ സഹായത്തോടു കൂടി മാത്രം കയറാൻ പറ്റുന്ന ഒരു റാമ്പാണത്. നിലവിൽ സിഎച്ച് ലൈബ്രറിയിലൊക്കെ വന്നതുപോലെയുള്ള റാമ്പുകൾ വന്നാൽ നല്ലതാകുമായിരുന്നു. ഇതെന്റെ അവകാശമാണ്. ആരുടേയും പിന്തുണയില്ലാതെ റാമ്പിലൂടെ കയറാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്. അത് നേടിയെടുക്കണം. പോകാൻ പറ്റുന്ന ഇടങ്ങളിലെല്ലാം പോകണമെന്നതാണ് ആഗ്രഹം.

സർവകലാശാല പഠനവകുപ്പിൽ ഒരു ലിഫ്റ്റ് വേണം

പി.എച്ച്.ഡിക്ക് ചേർന്നതിന് ശേഷമാണ് ഈ ആശയം മുന്നിലേക്ക് വന്നത്. കാരണം പണ്ട് ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും പഠനവകുപ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ആദ്യം മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠനവകുപ്പിൽ ഒന്നാം നിലയിലായിരുന്നു പൊളിറ്റിക്കൽ സയൻസ് ഉണ്ടായിരുന്നത്. ഇപ്പോൾ അതിനെ ഹിസ്റ്ററിയും ഫോക്ലോർ പഠനവകുപ്പുമുള്ള കെട്ടിടത്തിലേക്ക് മാറ്റി. അതോടെ ഞങ്ങളുടെ പഠനവകുപ്പ് വീണ്ടും മുകൾ നിലയിലേക്ക് തന്നെ മാറി.

ഇവിടെ വന്നപ്പോഴാണ് ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയത്. മുകളിലെ നിലയിലേക്ക് കയറാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ താഴത്തെ നിലയിൽ എനിക്കൊരു മുറി അനുവദിച്ചു തന്നു. പക്ഷേ, അപ്പോഴും പഠനവകുപ്പിലെ ഓഫീസും, ക്ലാസ് മുറികളും, ലൈബ്രറിയും സെമിനാർ ഹാളുമെല്ലാം മുകളിലാണ്. എന്തെങ്കിലും പരിപാടികൾ ഉണ്ടാകുമ്പോൾ പലപ്പോഴും അതിൽ പങ്കെടുക്കാൻ സാധിക്കാതെ പോകുക പതിവായി. പി.ജി ചെയ്യുമ്പോൾ ഒരുപാട് സുഹൃത്തുക്കൾ ക്ലാസിലുണ്ടായിരുന്നു. ഇന്ന് പക്ഷേ അതില്ല.

ഞാൻ മാത്രം ഈ ഗവേഷണ മുറിയിൽ ഒറ്റക്കിരിക്കണം. രാവിലെ വന്നാൽ വൈകീട്ട് വരെ ഈ മുറിയിൽ തന്നെ. ഇപ്പോൾ ശരിക്കും ഒരു ഏകാന്ത ജീവിതം തന്നെയാണ് നയിക്കുന്നത് എന്ന് പറയാം. മറ്റുള്ളവരെല്ലാം മുകളിലെ മുറികളിൽ അവരവരുടെ ലോകത്താകും. ആ ലോകത്തേക്ക് എനിക്ക് എത്തണമെങ്കിൽ ഒരു ലിഫ്റ്റ് കൂടിയേ തീരൂ. എന്റെ കൂടെ എല്ലാവരും ഉണ്ടെങ്കിൽ ആ ഏകാന്തത പരിഹരിക്കാനുമാകും. പത്തോളം വരുന്ന റെഗുലർ പി.എച്ച്.ഡി ഗവേഷകരും എം.ഫിൽ സ്‌കോളേഴ്‌സും പിജി വിദ്യാർത്ഥികളും സ്റ്റാഫുകളും എല്ലാവരും മുകളിലെ നിലയിൽ ഇരിക്കുമ്പോൾ ഞാൻ മാത്രം ഒറ്റപ്പെട്ട് ഈ മുറിയിൽ ഇരിക്കുക എന്ന് പറഞ്ഞാൽ തന്നെ അതൊരു വിവേചനമല്ലേ?

സി.എം അറ്റ് ക്യാമ്പസ് എന്ന പരിപാടിയിൽ അന്നത്തെ മന്ത്രി കെ.ടി ജലീലിനോട് പരാതി ബോധിപ്പിച്ചിരുന്നു. അന്ന് പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നേവരെ അതിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നിലവിൽ സിൻഡിക്കേറ്റിലുമെല്ലാം ചർച്ച നടന്നിട്ടുണ്ട്. പക്ഷേ ഒരു ലിഫ്റ്റ് വരാൻ വലിയ തുക ആകുമെന്നതിനാൽ അതിന് ഇതുവരേയും ഒരു ഗ്രീൻ സിഗ്നലായിട്ടില്ല.

നിലവിൽ ഉന്നതി വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു സർവകലാശാല സന്ദർശിച്ചപ്പോൾ സർവകലാശാലയിലെ വിവിധ സ്ഥാപനങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ റാമ്പും ലിഫ്റ്റും സജ്ജീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സൗകര്യങ്ങളുടെ അഭാവം വലിയ രീതിയിൽ തന്നെ ഞങ്ങളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. അടിയന്തര നടപടി സ്വീകരിക്കാൻ വേണ്ടി മന്ത്രി വൈസ് ചാൻസലറിനോട് നിർദ്ദേശിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഒരു ലിഫ്റ്റ് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ, എനിക്ക് ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും ഇനി വരുന്ന ഒരാൾക്ക് ഞാൻ വഴി ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിച്ചെങ്കിൽ എനിക്ക് സന്തോഷിക്കാൻ അതുമാത്രം മതി.

എഴാം ക്ലാസ്സിൽവച്ച് വന്ന അസുഖം

ഉമ്മ, മൂന്ന് പെങ്ങൾമാർ ഉൾക്കൊള്ളുന്നതാണ് എന്റെ കുടുംബം. ഉപ്പ മരണപ്പെട്ട് 17 വർഷം കഴിഞ്ഞു. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഉപ്പയുടെ മരണം. മൂത്ത രണ്ട് സഹോദരിമാരുടേയും വിവാഹം കഴിഞ്ഞു. അനിയത്തിക്ക് എന്റെ അതേ അസുഖമാണ്, മസ്‌കുലാർ ഡിസ്ട്രോഫി. അവൾക്കും നടക്കാൻ കഴിയില്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ അസുഖം വരുന്നത്.

പെങ്ങൾക്ക് ആദ്യം വന്നു. അവൾക്ക് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്കും ഇതേ അസുഖം തുടങ്ങി. അങ്ങനെ ഏഴാം ക്ലാസിൽ വെച്ച് എന്റേയും ആറാം ക്ലാസിൽ വെച്ച് സഹോദരി മാജിദയുടേയും പഠനം നിന്നു. ജീവിതം പിന്നീട് നാല് ചുവരുകൾക്കുള്ളിലായിരുന്നു. പുറത്തേക്കിറങ്ങാൻ വളരെയധികം വിഷമമായിരുന്നു.

ആളുകളെ എങ്ങനെ നോക്കും, അല്ലെങ്കിൽ ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്തകളായിരുന്നു അന്നൊക്കെ ഉണ്ടായിരുന്നത്. 24 മണിക്കൂറും വീടിനകത്ത് തന്നെ. പുറത്തേക്ക് പോകാനെല്ലാം മടി. പരിപാടികൾ എന്തുതന്നെ വന്നാലും വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി. ജനിച്ചപ്പോൾ ഉണ്ടായിരുന്നതല്ലല്ലോ. അതുകൊണ്ട് തന്നെ ജനങ്ങളെ ഫേസ് ചെയ്യാനുള്ള മടി നന്നായിട്ടുണ്ടായിരുന്നു. പഠിക്കാൻ അന്നും താൽപര്യമായിരുന്നു. കൂടെ പഠിച്ചിരുന്നവരെല്ലാം തന്നെ അവരുടെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ട് വരും. ഇംഗ്ലീഷ് എനിക്കറിയില്ലായിരുന്നു. മലയാളത്തിലുള്ള എല്ലാ പുസ്തകവും കൊണ്ടുവരും, ഞാനത് വായിക്കും.

വീണ്ടും പഠിക്കാൻ തീരുമാനിക്കുന്നു

ബി.ആർ.സി വഴി രണ്ട് ടീച്ചർമാർ വീട്ടിലേക്ക് വന്നിരുന്നു. അന്നെനിക്ക് 19 വയസാണ് പ്രായം. അവരാണ് പത്താം ക്ലാസ് തുല്യത പരീക്ഷയെ കുറിച്ച് പറയുന്നത്. ഏഴാം ക്ലാസ് പാസായാലാണ് പത്താം ക്ലാസ് തത്തുല്യം പരീക്ഷ എഴുതാൻ കഴിയുകയുള്ളൂ എന്ന് അവർ പറഞ്ഞിരുന്നു. ഞാൻ ഏഴാം ക്ലാസ് പാസായിരുന്നു. അതുകൊണ്ട് ആ ടീച്ചർമാർ തന്നെ സാക്ഷരതാ മിഷൻ വഴി എന്റെ പേര് പത്താം ക്ലാസ് തത്തുല്യത്തിന് ചേർത്തു.

അന്ന് ഫോട്ടോയൊന്നും എന്റെ കയ്യില്ലില്ല. അപേക്ഷിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അവരാണ് ചെയ്തത് തന്നത്. ഫോട്ടെയെല്ലാം വീട്ടിൽ വന്ന് തന്നെ അവരെടുത്തു. അന്ന് പക്ഷേ, ക്ലാസുകൾ ഉണ്ടായിരുന്നത് വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള പെരുവള്ളൂർ ഹയർ സെക്കന്ററി സ്‌കൂളിലായിരുന്നു.

അന്ന് എല്ലാ ഞായറാഴ്ചയും ക്ലാസ് ഉണ്ടാകുമായിരുന്നു. എന്റെ വീടാണെങ്കിൽ വളരെ താഴ്ചയുള്ള സ്ഥലത്താണ്. സുഹൃത്താണ് എന്നെ താങ്ങി പിടിച്ച് ഓട്ടോയിലിരുത്തി ക്ലാസുകളിൽ കൊണ്ട് ചെന്നാക്കിയിരുന്നത്. ക്ലാസിൽ പോയി അവിടെ പഠിപ്പിച്ചതെല്ലാം വീട്ടിൽ വന്ന് പെങ്ങളേയും പഠിപ്പിച്ചു. അങ്ങനെ ഒരു വർഷം ഞാൻ ക്ലാസിൽ പോയി. ഞാനും സഹോദരിയും പരീക്ഷയെഴുതി. ഫലം വന്നപ്പോൾ കേരളത്തിൽ തന്നെ ഒന്നാമതായിരുന്നു ഞാൻ.

സഹോദരിയും ഞാനും പരീക്ഷയിൽ പാസായതിന് ശേഷം വീട്ടിലേക്ക് പല പാർട്ടി നേതാക്കന്മാരും വന്നു കണ്ടു. അന്ന് വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ കളക്ട്രേറ്റിലേക്ക് ക്ഷണിച്ചിരുന്നു. മീഡിയ വൺ ചാനലിൽ നിന്നും എനിക്കും സഹോദരിക്കും രണ്ട് ലാപ്ടോപ് സമ്മാനമായി ലഭിച്ചു. മീഡിയവണ്ണിന്റെ ഡയറക്ടർ അനുമോദിക്കാൻ വീട്ടിലെത്തിയിരുന്നു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞു.

പിന്നെ വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടായി. പത്താം ക്ലാസ് കഴിഞ്ഞ സമയം, ബിആർസി സംഘടിപ്പിച്ച ഒരു യാത്രയിൽ ഞാനും ഉമ്മയും പങ്കെടുക്കുകയുണ്ടായി. മുംബൈയിൽ വെച്ചായിരുന്നു അത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കോഴിക്കോട് ജില്ലക്കപ്പുറം പോകുന്നത്. ആദ്യമായി അന്നാണ് ട്രെയിൻ അടുത്ത് നിന്ന് കാണുന്നതും അതിൽ കയറുന്നതും. രണ്ട് ദിവസം മുംബൈയിൽ നിൽക്കുകയും പല സ്ഥലങ്ങളും കാണുകയും ചെയ്തു. മഹാരാഷ്ട്ര ഗവർണറുടെ കൂടെ രാജ്ഭവനിൽ വിരുന്നിന് പങ്കെടുത്തു. 2013ലായിരുന്നു ആ സംഭവം നടന്നത്.

അന്ന് മുംബൈ മലയാളി അസോസിയേഷനിലെ പ്രേമ മാഡത്തെ പരിചയപ്പെട്ടു. നാട്ടിലെത്തിയപ്പോൾ അവരെ കണ്ടു. മാഡമാണ് പത്താം ക്ലാസ് കഴിഞ്ഞ് ഇനിയും പഠിക്കണമെന്ന് പറയുന്നത്. അങ്ങനെ ഞാനും സഹോദരിയും വീണ്ടും ഓപ്പൺ ഡിഗ്രിക്ക് അപേക്ഷിച്ചു. കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളേജിലാണ് ഞങ്ങളുടെ സെന്റർ ഉണ്ടായിരുന്നത്. എന്റെ വീട്ടിൽ നിന്നും മുപ്പത് കിലോമീറ്ററോളം ദൂരം അങ്ങോട്ടുണ്ട്.

ക്ലാസുകൾക്കും പരീക്ഷക്കും മറ്റുമായി കോളേജിലേക്ക് പോകുക എന്നത് വളരെ വലിയ കടമ്പ തന്നെയായിരുന്നു. യാത്ര ബത്ത തന്നെ ഞങ്ങൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഓരോ സെമസ്റ്ററിലും ആറോളം പേപ്പർ ഉണ്ടായിരുന്നു. പെങ്ങളെ സംബന്ധിച്ചിടത്തോളം അവൾക്ക് ജീപ്പിൽ മാത്രമേ യാത്ര ചെയ്യാനാകൂ. ഓട്ടോയിൽ പോകാൻ കഴിയില്ല. അങ്ങനെ വന്നപ്പോൾ പ്രേമ മാഡത്തിനോട് ഞങ്ങളുടെ വിഷമങ്ങൾ അറിയിച്ചു. മാഡത്തിനെ പഠിപ്പിച്ച സാറിനോട് പറയുകയും പിന്നീട് ഞങ്ങൾ രണ്ട് പേരും ഒരു അപേക്ഷ വൈസ് ചാൻസലർക്കും കോളേജ് പ്രിൻസിപ്പാളിന് നൽകുകയും ചെയ്തു. ഞങ്ങളുടെ വീടിനടുത്തുള്ള എൽപി സ്‌കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നതായിരുന്നു അപേക്ഷ.

അപേക്ഷയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് യോഗം കൂടുകയും ഞങ്ങൾക്ക് രണ്ട് പേർക്ക് മാത്രമായി വീടിനടുത്തുള്ള സ്‌കൂളിൽ പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് പേർക്ക് മാത്രം പരീക്ഷ എഴുതാൻ ഒരു കേന്ദ്രം അനുവദിക്കുന്നത്. ഇങ്ങനെയൊരു ആവശ്യവുമായി ആദ്യമായാണ് ഒരാൾ വരുന്നതെന്നാണ് അന്നത്തെ വൈസ് ചാൻസലർ സലാം സാർ പറഞ്ഞത്. അങ്ങനെ മൂന്ന് വർഷം കടന്നു പോയി.

ബിരുദം നേടിയെടുത്തു. പഠിക്കുക എന്നത് എല്ലാവരേയും പോലെ തന്നെ എന്റേയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് വീണ്ടും പഠിക്കണമെന്ന ആഗ്രഹം വർധിച്ചു. ഇത്രയും കാലം വീട്ടിലിരുന്നു കൊണ്ട് പഠിച്ചു. ഇനി എല്ലാവരും പഠിക്കുന്നത് പോലെ റെഗുലറായി പഠിക്കണമെന്ന ചിന്ത അന്നാണ് ഉണ്ടാകുന്നത്. അങ്ങനെയാണ് കാലിക്കറ്റ് സർവകലാശാല പഠനവിഭാഗത്തിൽ ബിരുദാനന്തര ബിരുദം ചെയ്യാനായി വരുന്നത്.

കാലിക്കറ്റിലോ? നിനക്ക് ഭ്രാന്താണോ?

വീട്ടിലും ഫ്രണ്ട്സിനോടും ആദ്യം പറഞ്ഞപ്പോൾ എല്ലാവരും പിന്നോട്ട് വലിക്കുകയാണുണ്ടായത്. നിനക്ക് ഭ്രാന്താണോ? മലയാളത്തിലല്ലേ നീ പരീക്ഷ എഴുതിയത്? ഓപ്പൺ ഡിഗ്രി എടുത്ത നിനക്ക് റെഗുലറായി പിജി ചെയ്യാൻ പറ്റില്ല. ഇനി അഥവാ കിട്ടിയാലും ക്യാമ്പസിൽ റാങ്ക് ഹോൾഡേഴ്സായിരിക്കും പഠിക്കുക. നിന്റെ കാര്യങ്ങളൊന്നും അവർ പരിഗണിക്കില്ല. അധ്യാപകരൊക്കെ കേരളത്തിന് പുറത്ത് പഠിച്ചവരും അവർ ക്ലാസ് ഇംഗ്ലീഷിലാകും എടുക്കുക. ഇനി റെഗുലറായി പോയാൽ ദിവസേനയുള്ള വണ്ടി ചെലവും കൂടും. അങ്ങനെ ഒരുപാട് കാര്യകാരണങ്ങൾ പറഞ്ഞ് എന്നെ തടയുന്ന അവസ്ഥയാണ് ആദ്യം ഉണ്ടായത്. ഇതെല്ലാം കേട്ടപ്പോൾ ഞാൻ ഒന്നു പിന്നോട്ട് പോയി.

അന്ന് എന്റെ ഒരു സുഹൃത്ത് റഹീസ്‌ക്ക, മോട്ടിവേഷണൽ സ്പീക്കറാണ്. മൂപ്പര് അരക്ക് താഴേക്ക് തളർന്നു കിടക്കുകയാണ്. അദ്ദേഹത്തെ പോയി കണ്ടു. റഹീസ്‌ക്കയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ധൈര്യമായി പോകാനാമ് അദ്ദേഹം എന്നോട് പറഞ്ഞത്. ആൾക്കാര് പറയണത് ഒരു ചെവിയിൽ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുപോകാനാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു ധൈര്യമാണ് ഇന്ന് ഇവിടെ വരെ എന്നെ കൊണ്ട് ചെന്നെത്തിച്ചത്. അങ്ങനെ ഇവിടെ പി.ജിക്ക് കൊടുത്തു.

അഡ്മിഷനായി ഇവിടേക്ക് വന്നപ്പോൾ ഒന്നാം നിലയിൽ നിന്നും കുറച്ച് പേർ എന്നെ നോക്കുന്നുണ്ടായിരുന്നു. അവരെല്ലാം തന്നെ വന്ന് എന്നെ ക്ലാസിലേക്ക് എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തത്. ഇന്ന് വരെ കാണാത്ത, ഒരു പരിചയവുമില്ലാത്ത അവർ അന്നത്തെ ദിവസം എന്നെ വളരെയധികം സഹായിച്ചു. ബാത്ത്റൂമിൽ പോകാനുമെല്ലാം അവർ കൂടെ തന്നെ ഉണ്ടായിരുന്നു. അതെല്ലാം കണ്ടപ്പോൾ എനിക്ക് സന്തോഷം കൂടുകയാണുണ്ടായത്. എന്നോട് പഠിക്കാൻ പോകണ്ട എന്ന് പറഞ്ഞവരോടെല്ലാം ഇപ്പോൾ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ ഒരു അവസരം തന്നെ ഒത്തുവന്നു എന്ന് വേണം പറയാൻ.

ക്ലാസിലെ കുട്ടികൾ, അധ്യാപകർ, എച്ച്ഒഡി, റിസർച്ച് സ്‌കോളേഴ്സ്, സ്റ്റാഫ് അംഗങ്ങൾ, വൈസ് ചാൻസലർ എല്ലാവരും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ പോകാൻ കഴിഞ്ഞില്ല, ഹയർ സെക്കൻഡറിയിലും, കോളേജിലും പോയിട്ടില്ല. അവിടെ നിന്ന് കിട്ടേണ്ട സുഹൃത്തുക്കളെയെല്ലാം ഒരുമിച്ച് ഇവിടെ നിന്ന് ലഭിച്ച ഒരു ഫീലായിരുന്നു. 2017-19ൽ പിജി പഠിച്ചു. മൂന്നാം സെമസ്റ്റർ സമയത്താണ് നെറ്റ് ക്വാളിഫൈ ആകുന്നത്. 2019ൽ തന്നെ പിഎച്ച്ഡിക്കും ജോയിൻ ചെയ്തു.

****

Previous Post

കക്ഷിരാഷ്ടീയം തോറ്റു;ജയിച്ചുനില്‍ക്കുന്നത് മനുഷ്യത്വം;കൊല്ലപ്പെട്ട ധീരജിന്റെ നാട് പ്രതികരിച്ചതിങ്ങനെ

Next Post

സ്കൂളുകൾ അടയ്ക്കുമോ? നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സ്കൂളുകൾ-അടയ്ക്കുമോ?-നിലപാട്-വ്യക്തമാക്കി-വി-ശിവൻകുട്ടി

സ്കൂളുകൾ അടയ്ക്കുമോ? നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.