ന്യൂഡൽഹി
രാജ്യത്തെ പ്രമുഖ നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗങ്ങളിൽ 80 ശതമാനവും ബിജെപി വക. 2009 മുതൽ ഇതുവരെയുള്ള സംഭവം പരിശോധിച്ച് എൻഡിടിവിയാണ് ഈ കണക്ക് തയ്യാറാക്കിയത്. മൊത്തം 348 പ്രസംഗത്തിൽ 297 എണ്ണവും ബിജെപി നേതാക്കളാണ് നടത്തിയത്. കോൺഗ്രസ്–- 10, ടിഎംസി– -ആറ്, എംഎൻഎസ്– അഞ്ച്, ബിഎസ്പി–- നാല്, ആർഎസ്എസ്–- നാല്, എസ്പി–- നാല്, എഐഎംഐഎം–- നാല്, ആർജെഡി–- മൂന്ന്, ശിവസേന–- രണ്ട്, ആർഎൽഡി, ബികെയു, എൻസിപി, എഎപി, സിപിഐ എം, ഡിഎംകെ–-ഒന്നുവീതം എന്നിങ്ങനെയാണ് കണക്ക്–- റിപ്പോർട്ടിൽ പറയുന്നു. ഗവർണർമാർ വിദ്വേഷപ്രസംഗം നടത്തിയ 18 സംഭവമുണ്ടായി.
കാളീചരൺ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍
മഹാത്മാഗാന്ധിയെ നിന്ദിച്ചതിന് തീവ്രഹിന്ദുത്വവാദിയായ കാളീചരൺ മഹാരാജിനെ മഹാരാഷ്ട്രപൊലീസ് അറസ്റ്റ് ചെയ്തു. സമാന കേസിൽ ഛത്തീസ്ഗഢില്‍ അറസ്റ്റിലായി റിമാൻഡിലുള്ള കാളീചരണിനെ വാര്‍ധയില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2021 ഡിസംബർ 29ന് വാർധ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മഹാരാഷ്ട്രയില്‍ മറ്റ് രണ്ടിടത്തുകൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.