ചെന്നൈ> തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ച്ച പരിമിതിയുള്ള വ്യക്തിയെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി എസ് ഭാരതി അണ്ണയെ ആണ് സിപിഐ എം ചെങ്കല്‍പേട്ട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഭാരതി അണ്ണ അഭിഭാഷകന് കൂടിയാണ്.
” മൂന്ന് വയസാകുന്നത് വരെ എനിക്ക് കാഴ്ചയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാഴ്ച മങ്ങുകയും 2014 ല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. ഇതുമൂലം തുടര്‍ന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലയില്‍ നിന്നും രാജിവെച്ചു. വിഷാദാവസ്ഥയിലുമായി”- അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ഫോര്‍ ദ റൈറ്റ്സ് ഓഫ് ഓള് ടൈപ്സ് ഓഫ് ഡിഫറന്റ്ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്സിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭാരതി അണ്ണ.