ഇടുക്കി> കെ സുധാകരന് പ്രസിഡന്റായതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലായെന്ന് പി ജയരാജന്. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതാണെന്നും വിദ്യാര്‍ഥികളല്ല കൊലപാതകം നടത്തിയതെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികള്‍ നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലിയാണ് സമാധാനം തകര്‍ക്കുന്നത്. സുധാകരന്റെ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഇതിനെ എതിര്‍ക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.