പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളിൽ ചിലരെയും അപായപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംവിധായകൻ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിനു പുറമെ സഹോദരൻ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് തുടങ്ങിയവരും മുൻകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ താൻ പരാതി നല്‍കിയതിൻ്റെ പ്രതികാരമായാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം.
Also Read:
കേസ് അന്വേഷിക്കുന്ന ബൈജു പോലീസ്, എസ്പി മാരായ സോജൻ, സുദര്‍ശൻ, ഐജി എവി ജോര്‍ജ് എന്നിവരെയും കേസിൻ്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ എന്നിവരെയും അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകൻ്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖകളും ഇദ്ദേഹം പോലീസിനു കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
അതേസമയം, കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ ശ്രമം. ഇതിനായി കോടതിയിൽ അപേക്ഷ നല്‍കും.
ബാലചന്ദ്ര കുമാറിൻ്റെ മൊഴിയുടെയും ഓഡിയോ ക്ലിപ്പുകളുടെയും അടിസ്ഥാനത്തിൽ പ്രതികള്‍ക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടപടികള്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസിൽ ദിലീപ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ഗൂഢാലോചന നടന്നെന്നു പ്രാഥമികമായി ബോധ്യപ്പെട്ടാൽ വീണ്ടും അറസ്റ്റിലേയ്ക്ക് കടക്കാനും പോലീസിനു സാധിക്കും. ഈ സാഹചര്യത്തിലാണ് പ്രതികള്‍ മുൻകൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്.