പങ്കാളികളെ കൈമാറിയെന്ന കേസിൽ ഭർത്താവിനെതിരെ പരാതി നൽകിയ ഇരുപത്തിയാറുകാരിയെ പീഡിപ്പിച്ചത് 9 പേരാണെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ആറുപേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ള മൂന്ന് പേരിൽ കൊല്ലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
Also Read :
യുവതിയുടെ പരാതിയിലെ പ്രതികളിൽ അഞ്ച് പേർ ഭാര്യമാരുമായി വന്നവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നാലുപേർ തനിച്ച് വന്നവരാണ്. പങ്കാളികൾ ഇല്ലാതെ തനിച്ചെത്തുന്നലർ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. ഇത്തരക്കാർ സംഘത്തിന് 14,000 രൂപയാണ് നൽകേണ്ടത്.
ഇത്തരം സംഘത്തിന്‍റെ വലയിലകപ്പെട്ട് നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും ലൈംഗിക വൈകൃതങ്ങൾക്കും ഇരയായെന്നാണ് കണ്ടെത്തൽ. ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകളാണ് പോലീസ് നിരീക്ഷിക്കുന്നത്. അയ്യായിരത്തിന് മുകളിൽ അംഗങ്ങളാണ് ഗ്രൂപ്പുകളിൽ ഉള്ളതെന്നും പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
Also Read :
ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിങ് നടത്തിയാണ് ഇവർ ആളുകളെ കണ്ടെത്തുന്നത്. സുഹൃദ്ബന്ധം സ്ഥാപിച്ചശേഷം വിവരങ്ങൾ മനസിലാക്കുകയും, രഹസ്യവിവരങ്ങൾ പങ്കുവെക്കുന്ന നിലയിലേക്ക് വളർത്തുകയുമാണ് ചെയ്യുക. ഒടുവിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന വിവരം അറിയിക്കും. ഇതിൽ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ രഹസ്യമെസഞ്ചർ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് വീഡിയോ കോളും മറ്റും വഴി പരിചയപ്പെട്ടാണ് നേരിൽ കാണുക. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.