കോഴിക്കോട്> മുസ്ലീം ബഹുജനങ്ങളെ സിപിഐഎമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സിപിഐ എം ഒരു മതത്തിനും എതിരല്ല. ഇസ്ലാമിക മൗലീകവാദത്തിന് ലീഗ് പിന്തുണ നൽകുന്നു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാം വിമോചന സമരത്തിനാണ് ലീഗ് ശ്രമിക്കുന്നത്. അത് നടക്കാൻ പോകുന്നില്ല. 1957ലെ കമ്മ്യൂണിസ്റ്റ് പാർടിയല്ല ഇപ്പോഴുള്ളത്. അതിനാൽ കലാപത്തിനുള്ള ലീഗിന്റെ നീക്കം പരാജയപ്പെടുമെന്നും കോടിയേരി പറഞ്ഞു.
ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ല. ഇന്ത്യയിലെ ബൂർഷാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബിജെപിയും കോൺഗ്രസും. കോൺഗ്രസ്സിന്റെ സമീപനം ബിജെപിയെ നേരിടാൻ പറ്റുന്നതല്ല.
കേന്ദ്രസര്ക്കാരിനെ നിയന്ത്രിക്കുന്നത് ആര്എസ്എസ് ആണ്. ഇന്ത്യന് ഭരണഘടനയെ അംഗീകരിച്ച് പ്രവര്ത്തിക്കാന് കേന്ദ്രത്തെ ആര്എസ്എസ് അനുവദിക്കുന്നില്ല. ഫെഡറല് സംവിധാനം അട്ടിമറിക്കുന്നു . കോര്പ്പറേറ്റുകള്ക്ക് വേണ്ടി കോര്പ്പറേറ്റുകളാല് നിയന്ത്രിക്കപ്പെടുന്ന കോര്പ്പറേറ്റ് ഭരണമാണ് കേന്ദ്രത്തില് നടക്കുന്നത്. കോര്പ്പറേറ്റുകളുടെ 10 ലക്ഷം കോടിക്ഷോണ് എഴുതിത്തള്ളിയത്. എന്നാല് കര്ഷകരെയും മത്സ്യതൊഴിലാളികളുടെയും കടം എഴുതിതള്ളാന് കേന്ദ്രം തയ്യാറല്ല. ലോകത്തെ ദരിദ്രരില് 60ശതമാനവും ഇന്ത്യയിലാണ്.
ഇവിടെ ജനങ്ങളുടെ മേല് അധികഭാരം അടിച്ചേല്പ്പിക്കുകയാണ്. കാര്ഷികമേഖല കോര്പ്പറേറ്റുകള്ക്ക് നല്കാന് നീക്കം നടന്നു. രാജ്യത്ത് തൊഴില് നിയമം ഭേദഗതി ചെയ്തു. ഇതിനെതിരെ ശബ്ദിച്ചാല് അടിച്ചമര്ത്തും. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകള് വര്ദ്ധിക്കുന്നു. കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമര്ത്താന് നോക്കുകയാണെന്നും കോടിയേരി പറഞ്ഞു.