കോന്നി > പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്.
വിദേശത്ത് നിന്നും അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.