തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പല സ്ഥലങ്ങളിലും നമ്മൾ ചടങ്ങിനൊക്കെ ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിർത്താറുണ്ട്. ഇനിമുതൽ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്കൂളുകളിൽ സംഘടിപ്പിക്കാൻ പാടില്ല എന്നകാര്യം കൂടി ഞാൻ വ്യക്തമാക്കുകയാണ്- മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.
Content Highlights:education minister v sivankutty says about school students thalappoli in programmes