ഇടുക്കി > ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ അമ്മ അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. ഇവർ തമിഴ്നാട് സ്വദേശികളാണ്.
കുട്ടിയുടെ ശരീരത്തിൽ തീപ്പൊള്ളലേറ്റ പാടുകൾ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനും കുസൃതി കൂടുതൽ കാണിച്ചതിനാണ് പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞു.
കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.