കോട്ടയം > കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതു മാത്രമാണെന്ന് എസ് പി ഡി ശില്പ. നീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. നീതുവിന്റെ സുഹൃത്തിന് സംഭവത്തിൽ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി.
കാമുകനെയും കുടുംബത്തെയും ബോധിപ്പിക്കാനാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് നീതു അയച്ചു നല്‍കിയിരുന്നു. കൂടാതെ കുട്ടിക്കൊപ്പം നിന്ന് നീതു കാമുകനെ വീഡിയോ കോളും ചെയ്തു. യുവാവുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഇബ്രാഹിമിനെതിരെ മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്നും എസ്.പി വ്യക്തമാക്കി.