Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികൾ വീണ്ടും ഒരുലക്ഷം കടന്നു

by News Desk
January 7, 2022
in INDIA
0
രാജ്യത്ത്‌-പ്രതിദിന-കോവിഡ്‌-രോഗികൾ-വീണ്ടും-ഒരുലക്ഷം-കടന്നു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഒമിക്രോൺ വ്യാപനഭീഷണിക്കിടെ രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഒരുലക്ഷം കടന്നു. 24 മണിക്കൂറിൽ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേക്കാളും 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വീണ്ടും കോവിഡ് ശക്തമാകുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്.

മുംബൈയിൽ ഇന്നലെ മാത്രം പ്രതിദിന കേസുകൾ 20,000 കടന്നിരുന്നു. ഡല്ഹിയില് പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 15,097 രോഗികള് മേയ് എട്ടിന് ശേഷമുള്ള ഏറ്റവും ഉയര്ന്ന സംഖ്യയാണ്. ഒമിക്രോണ് രോഗികളുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലും ഒമിക്രോണ് സാന്നിദ്ധ്യം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

ഡൽഹിയിൽ ജനിതകശ്രേണീകരണത്തിന് അയക്കുന്നവയിൽ 60 ശതമാനത്തിലും ഒമിക്രോൺ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. മഹാരാഷ്ട്രയിൽ പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളിൽ 55 ശതമാനവും ഒമിക്രോണാണെന്ന് തെളിഞ്ഞതോടെ ജനിതകശ്രേണീകരണത്തിന് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഹൈദരാബാദിൽ സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളിൽ എഴുപത് ശതമാനവും ഒമിക്രോണ്.

ബംഗാളിൽ രോഗസ്ഥിരീകരണ നിരക്ക് 23.17ഉം മരണ നിരക്ക് 1.18ഉം ശതമാനമായി. ഡൽഹിയിൽ ഹോട്ടലുകൾ വീണ്ടും കോവിഡ് കേന്ദ്രങ്ങളാക്കാൻ നീക്കം തുടങ്ങി. ഡൽഹിയിൽ ആറു ദിവസത്തിനിടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ 145 ശതമാനം വർധന.

യുപിയടക്കം 
9 സംസ്ഥാനത്തിന് 
കത്തയച്ച് കേന്ദ്രം

കോവിഡ് വ്യാപനം വീണ്ടും തീവ്രമായിട്ടും പരിശോധന കൂട്ടാത്ത ഉത്തർപ്രദേശ് അടക്കം ഒമ്പത് സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കത്തയച്ചു. കേസുകൾ കൂടുകയും രോഗസ്ഥിരീകരണ നിരക്ക് വർധിക്കുകയും ചെയ്തിട്ടും പരിശോധന കൂട്ടാത്തത് ആശങ്കാജനകമാണെന്ന് കത്തിൽ വ്യക്തമാക്കി.

യുപിക്കു പുറമെ തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, ഉത്തരാഖണ്ഡ്, മിസോറം, മേഘാലയ, ബിഹാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ ജമ്മു – കശ്മീരിനുമാണ് ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ കത്തയച്ചത്.

തെരഞ്ഞെടുപ്പ് കമീഷന് വിവരങ്ങൾ കൈമാറി

ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലവിലെ കോവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിച്ചു. വ്യാഴാഴ്ച കമീഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് സാഹചര്യം വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിക്കും ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറിനും കോവിഡ് സ്ഥിരീകരിച്ചു.

ഇറ്റലിയില്നിന്ന് വിമാനത്തില് എത്തിയ 
125 പേര്ക്ക് കോവിഡ്

ഇറ്റലിയിലെ മിലാനിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 160 യാത്രക്കാരിലാണ് പരിശോധന നടത്തിയത്. 19 കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കി. പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്ലാന്റിക് എയർവേയ്സിന്റേതാണ് വിമാനം.

Previous Post

പോലീസിനെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി; സ്ഥിരീകരിച്ച് കോടിയേരി

Next Post

മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മെഡിക്കല്‍-വിദ്യാര്‍ഥി-കോളേജ്-കെട്ടിടത്തില്‍-നിന്ന്-വീണുമരിച്ച-നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.