ന്യൂഡൽഹി
വിവിധ മേഖലകളില്‍ പ്രശസ്തരായ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ‘ബുള്ളി ബായ്’ ആപ് വഴി ലേലത്തിനുവച്ച് അധിക്ഷേപിച്ച സംഭവത്തില്‍ മുഖ്യസൂത്രധാരനായ എൻജിനിയറിങ് വിദ്യാർഥി പിടിയിൽ. ഭോപാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിയും അസം സ്വദേശിയുമായ നീരജ് ബിഷ്ണോയ് (21)യെയാണ് ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളാണ് ആപ് ഉണ്ടാക്കിയതെന്നാണ് വിവരം.
ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി. ഉത്തരാഖണ്ഡ് സ്വദേശികളായ ശ്വേത സിങ് (18), മായങ്ക് റാവൽ (21), ബംഗളൂരു സ്വദേശി വിശാൽ കുമാർ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 12––ാം ക്ലാസ് പരീക്ഷ പാസായ ശ്വേത നേപാൾ സ്വദേശിയായ യുവാവിന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് വിവരം.