തിരുവനന്തപുരം: ഐ.ജി. ജി. ലക്ഷ്മൺ സസ്പെൻഷനിൽ തുടരും. മോൻസൺ കേസിൽ ഉൾപ്പെട്ട ഐ.ജിയുടെ സസ്പെൻഷൻ നീട്ടാൻ വ്യാഴാഴ്ച ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി ചെയർമാനായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയാണ് ജി. ലക്ഷ്മണിന്റെ സസ്പെൻഷൻ കാലാവധി ആറുമാസം കൂട്ടി നീട്ടാൻ ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചിന്റെയും വകുപ്പുതല അന്വേഷണവും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ സസ്പെൻഷൻ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.