അമൃത്സർ > എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇറ്റലിയിൽ നിന്നും അമൃത്സർ എയർപോർട്ടിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് എയർപോർട്ട് ഡയറക്ടറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവർക്ക് ഒമിക്രോൺ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.