Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ റെയിൽ: ആശങ്ക ഒഴിവാക്കി നടപ്പാക്കണം; കോൺഗ്രസ്‌ പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനം തകർക്കും; “സുപ്രഭാതം’ മുഖപ്രസംഗം

by News Desk
January 6, 2022
in KERALA
0
കെ-റെയിൽ:-ആശങ്ക-ഒഴിവാക്കി-നടപ്പാക്കണം;-കോൺഗ്രസ്‌-പ്രഖ്യാപനം-കേരളത്തിലെ-ക്രമസമാധാനം-തകർക്കും;-“സുപ്രഭാതം’-മുഖപ്രസംഗം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണമെന്ന് സമസ്ത മുഖപത്രം “സുപ്രഭാതം’ മുഖപ്രസംഗം. കെ റെയിൽ പദ്ധതിയെ എതിർക്കാനുള്ള കോൺഗ്രസ് നീക്കം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നും മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു. സർവേ കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താനവയെ ചൂണ്ടിയാണ് മുഖപ്രസംഗത്തിലെ പരാമർശം. ഇത്തരമൊരവസ്ഥ സംജാതമായാൽ തീർച്ചയായും അത് കേരളത്തിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണം.

പദ്ധതിയെ സംബന്ധിച്ച് സംശയമുള്ള കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം. കെ റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും. പദ്ധതി നാടിന്റെ ആവശ്യമാണെന്ന് ഇത്തരമൊരു പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ട്. ജനത്തെ പ്രയാസപ്പെടുത്താതെയുള്ള വികസന പ്രവർത്തനമാണ് കെ റെയിൽ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പശ്ചാത്തല സൗകര്യമൊരുക്കാതെ സംസ്ഥാനത്ത് വികസനം ഉണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന നിലപാട് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. നഷ്ടപ്പെടുന്ന ഭൂമിയുടെ വിപണി വിലയേക്കാൾ ഗ്രാമങ്ങളിൽ നാല് മടങ്ങ് നൽകും. നഗര പ്രദേശത്താണെങ്കിൽ രണ്ട് മടങ്ങും നൽകും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയോ വന്യജീവി സങ്കേതത്തിലൂടെയോ പാത കടന്ന് പോകുന്നില്ല. നദികളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. 88 കിലോമീറ്റർ ദൂരം തൂണുകളിലൂടെ കടന്നുപോകുന്നതിനാൽ നെൽപ്പാടങ്ങൾക്കോ തണ്ണീർത്തടങ്ങൾക്കോ ഒന്നും സംഭവിക്കില്ല. ഒരോ അഞ്ഞൂറ് മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ ഉണ്ടാകുമെന്നതിനാൽ കേരളം വിഭജിക്കപ്പെടുകയില്ല. ആകെ നിർമാണത്തിന്റെ 25 ശതമാനം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാൽ പൊതുജീവിതത്തേയും പ്രകൃതിയേയും കാര്യമായി ബാധിക്കില്ല. ഇതൊക്കെയാണ് പദ്ധതിക്കെതിരേ രംഗത്തുള്ളവരെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്നും, അതവരെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു.

Previous Post

മതവും രാഷ്ട്രീയവും കൂട്ടികലർത്തി നാശം വിതയ്ക്കരുത്; ലീഗിനെതിരെ സമസ്ത മുഖപത്രത്തിന്റെ പരോക്ഷ വിമർശനം

Next Post

ബിന്ദു അമ്മിണിക്ക്‌ സുരക്ഷ ഉറപ്പാക്കണം; ക്രിമിനലുകൾക്കെതിരെ നടപടി വേണം: ജനാധിപത്യ മഹിളാ അസോസിയേഷൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിന്ദു-അമ്മിണിക്ക്‌-സുരക്ഷ-ഉറപ്പാക്കണം;-ക്രിമിനലുകൾക്കെതിരെ-നടപടി-വേണം:-ജനാധിപത്യ-മഹിളാ-അസോസിയേഷൻ

ബിന്ദു അമ്മിണിക്ക്‌ സുരക്ഷ ഉറപ്പാക്കണം; ക്രിമിനലുകൾക്കെതിരെ നടപടി വേണം: ജനാധിപത്യ മഹിളാ അസോസിയേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.