തിരുവനന്തപുരം > സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണിക്കെതിരെ സംഘപരിവാർ നടത്തുന്ന നിരന്തരമായ ആക്രമണത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. ഇത്തരം അതിക്രമങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാവാതിരിക്കാനുള്ള സാമൂഹ്യമായ ജാഗ്രത ഉണ്ടാവേണ്ടതുണ്ടെന്ന് മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. വൈകുന്നേരം 4.30 ന് കോഴിക്കോട് ടൗൺ ഹാൾ പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കും.
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന കേരള സമൂഹത്തിൽ ആസൂത്രിതമായി ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഗൂഢാലോചനയെ തകർക്കേണ്ടതുണ്ട്. ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പ് വരുത്താനും ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.