കണ്ണൂർ > കലാപാഹ്വാനവുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു. ബുധൻ വൈകിട്ട് അനുമതിയില്ലാതെ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തിയതിനാണ് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റായ വത്സനെതിരെ ടൗൺ പൊലീസ് കേസെടുത്തത്.
സമൂഹത്തിൽ കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് പ്രകോപന മുദ്രാവാക്യം വിളിക്കുകയും റോഡ് തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് വത്സൻ ഒന്നാംപ്രതിയായി ബിജെപി –- സംഘപരിവാർ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെയാണ് കേസ്.