Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കോവിഡ്‌ വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ

by News Desk
January 6, 2022
in INDIA
0
കോവിഡ്‌-വ്യാപനമേറി-;-4-മാസത്തെ-ഉയർന്ന-നിരക്കിൽ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മൂന്നാം തരംഗമെന്ന് വ്യക്തമാക്കുംവിധം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ രോ​ഗബാധിതര് 37,379.നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം 1.72 ലക്ഷം. 124 കോവിഡ് മരണം. ഡിസംബർ 28 മുതലാണ് പ്രതിദിന കോവിഡ്രോ​ഗസംഖ്യ വീണ്ടും ഉയര്ന്നുതുടങ്ങിയത്.

ഒമിക്രോൺ ബാധിതരുടെ എണ്ണം 1892 ആയി. കൂടുതൽ രോഗികൾ മഹാരാഷ്ട്രയില്–- 568. ഡൽഹി–- 382, രാജസ്ഥാൻ–- 174, ഗുജറാത്ത്–- 152, തമിഴ്നാട്–- 121. കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാ സാമ്പിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയക്കാത്തതിനാൽ ഒമിക്രോൺ ബാധിതരുടെ യഥാർഥ കണക്ക് ഇതിന്റെ പലമടങ്ങ് വരുമെന്നാണ്വിദഗധ്രുടെ വിലയിരുത്തൽ. ഡൽഹിയിൽ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളിൽ* 81 ശതമാനവും ഒമിക്രോൺ.

ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ് വ്യാപനം തീവ്രമായതോടെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കൾ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. മറ്റു ദിവസങ്ങളിലെ രാത്രി കർഫ്യൂവിൽ മാറ്റമില്ല. ബസുകളിലും മെട്രോയിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കും. അവശ്യസേവനങ്ങളിലൊഴികെയുള്ള സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. മറ്റ് ഓഫീസുകളിലും പകുതി ജീവനക്കാർ വർക്ക് ഫ്രം ഹോമിലേക്ക് മാറണം. ഡൽഹിയിൽ ചൊവ്വാഴ്ച 5481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്.

നിയന്ത്രണം കടുപ്പിച്ചു
പഞ്ചാബിൽ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനവും അടച്ചു. ബാറുകൾ, സിനിമാ തിയറ്ററുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, സ്പാ എന്നിവിടങ്ങളിൽ പകുതിപേർക്കുമാത്രം പ്രവേശനം. മുംബൈയ്ക്ക് പിന്നാലെ പുണെയിലും ജനുവരി 30 വരെ സ്കൂളുകൾ അടച്ചു. പുണെയിൽ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനമായി. ഹരിയാനയിൽ സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർമാത്രം. ഛത്തിസ്ഗഢിൽ റാലികളും പ്രകടനങ്ങളും മറ്റ് പൊതുചടങ്ങുകളും വിലക്കി. മുംബൈയിൽ പ്രതിദിന രോഗികൾ 10,860 ആയി ഉയർന്നു. മുൻ ദിവസത്തേക്കാൾ 34 ശതമാനം അധികം.

അതിര്ത്തി ​ഗ്രാമങ്ങളില് ചെക്ക്പോസ്റ്റുമായി 
കര്ണാടകം
അയല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ചെക്ക്പോസ്റ്റുകൾ സജ്ജീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതതു സ്ഥലത്തെ പൊലീസിനായിരിക്കും ചുമതല. മുമ്പ് പ്രധാന ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പരിശോധന. ഇത് കോവിഡ് വർധിപ്പിക്കാൻ കാരണമായെന്നും അതിനാലാണ് ഗ്രാമാതിർത്തികളിലും പരിശോധന നടത്തുന്നതെന്നും ബൊമ്മെ പറഞ്ഞു.

Previous Post

കത്വ പെണ്‍കുട്ടിയുടെ കുടുംബം ആശങ്കയില്‍

Next Post

ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; കർശന പൊലീസ് നടപടി ഉണ്ടാവണം: ലോയേഴ്‌സ്‌ യൂണിയൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബിന്ദു-അമ്മിണിക്കെതിരായ-ആക്രമണം;-കർശന-പൊലീസ്-നടപടി-ഉണ്ടാവണം:-ലോയേഴ്‌സ്‌-യൂണിയൻ

ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; കർശന പൊലീസ് നടപടി ഉണ്ടാവണം: ലോയേഴ്‌സ്‌ യൂണിയൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.