നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് നഷ്ടത്തിലായി അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ്, ഗതാഗത കുരുക്കിൽ ശ്വാസം മുട്ടുന്ന ദേശീയ പാതയിലേക്കാണ്, ക്ഷേമപെൻഷനുകൾ കുടിശ്ശികയാക്കുന്ന പഴയകാലത്തേക്കാണ്, ആളൊഴിഞ്ഞ ഒന്നുമില്ലാത്ത റേഷൻ കടയിലേക്കാണ്, പാലാരിവട്ടംപാലം പണിയുന്ന കൊള്ളകാലത്തേക്കാണ് തുടങ്ങി വിവിധ ഘട്ടങ്ങളിലെ അവസ്ഥകളും, വിവിധ മേഖലകളുമെല്ലാം സജീഷ് ചൂണ്ടിക്കാട്ടുന്നു.
ഇത് വേറെ കാലമാണെന്നും ചെയ്യാൻ കഴിയുന്നത് പറയുകയും പറയുന്നത് ചെയ്യുന്നതുമാണ് ഈ കാലമെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. “വയൽ കിളികൾക്കും ഗയിൽ കിളികൾക്കും ഒപ്പം റെയിൽ കിളികൾക്കും നവകേരളത്തിന്‍റെ കുതിപ്പിൽ കൂടെ ചേരാം ഇല്ലെങ്കിൽ കണ്ട് കിതച്ചു നിൽക്കാം,
ഇനി നിങ്ങളുടെ കെട്ടകാലത്തേക്ക് തിരിച്ചുനടക്കാൻ മലയാളിക്ക് മനസില്ല.” സജീഷ് പറയുന്നു.
സജീഷിന്‍റെ വാക്കുകൾ…
തിരിച്ചു നടക്കാൻ മനസില്ല കേരളത്തിന് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് പവർകട്ടും ലോഡ് ഷെഡിങ്ങും ഉള്ള പഴയ കേരളത്തിലേക്കാണ് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് കറുത്ത ദ്രാവകവും വെളുത്ത് പൊടിഞ്ഞ ഗുളികയും കിട്ടുന്ന ഡോക്ടർമാരില്ലാത്ത പഴയ ആതുരാലയങ്ങളിലേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് കുട്ടികൾ കൊഴഞ്ഞുപോയി അടച്ചു പൂട്ടാൻ തീരുമാനിച്ച പൊതുവിദ്യാലയങ്ങളിലേക്കാണ് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് നഷ്ടത്തിലായി അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് കടുംവെട്ട് കാലത്ത് തരിശുകിടന്ന് ഭൂമാഫിയക്ക് തീരുകൊടുത്ത പഴയ വയലേലകളിലേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് ഗതാഗത കുരുക്കിൽ ശ്വാസം മുട്ടുന്ന ദേശീയ പാതയിലേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് ക്ഷേമപെൻഷനുകൾ കുടിശ്ശികയാക്കുന്ന പഴയകാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് ആളൊഴിഞ്ഞ ഒന്നുമില്ലാത്ത റേഷൻ കടയിലേക്കാണ് നിങ്ങൾ തിരിച്ചുപോകാൻപറയുന്നത് പാലാരിവട്ടംപാലം പണിയുന്ന കൊള്ളകാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് ഭക്ഷണം കിട്ടാൻ തെരുവിൽ മനുഷ്യൻ അലയുന്ന കാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് വർഗീയകലാപങ്ങളുടെയും ഒത്തുതീർപ്പുകളുടെയും കാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് പുതിയ ഒരു ഭവനപദ്ധതിയും ഇല്ലാത്ത കാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് നിയമനങ്ങൾ നിരോധിച്ച തസ്തികൾ വെട്ടിക്കുറച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത കാലത്തേക്കാണ് നിങ്ങൾ തിരിച്ചുപോകാൻ പറയുന്നത് മുണ്ട് മുറുക്കി ഉടുക്കാൻ പറഞ്ഞ കാലത്തേക്കാണ് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് അഴിമതിയുടെ പെരുമഴക്കാലത്തേക്കാണ് നിങ്ങൾ തിരിച്ചു പോകാൻ പറയുന്നത് വാഗ്ദാനം മറക്കുന്നതും പ്രഖ്യാപനങ്ങൾ ജലരേഖയാവുന്നതുമായ കാലത്തേക്കാണ് ഇത് വേറെയാണ് കാലം ചെയ്യാൻ കഴിയുന്നത് പറയും പറയുന്നത് ചെയ്യും നവകേരളത്തിന്‍റെ കുതിപ്പിൽ കൂടെ ചേരാം ഇല്ലെങ്കിൽ കണ്ട് കിതച്ചു നിൽക്കാം..,വയൽ കിളികൾക്കും ഗയിൽ കിളികൾക്കും ഒപ്പം റെയിൽ കിളികൾക്കും.ഇനി നിങ്ങളുടെ കെട്ടകാലത്തേക്ക് തിരിച്ചുനടക്കാൻ മലയാളിക്ക് മനസില്ല.