Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മുഖ്യമന്ത്രിയ്ക്കു മുന്നിൽ യാചിച്ചു നിൽക്കാനില്ല; ഞാൻ ഇപ്പോൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നു’

by News Desk
January 6, 2022
in KERALA
0
‘മുഖ്യമന്ത്രിയ്ക്കു-മുന്നിൽ-യാചിച്ചു-നിൽക്കാനില്ല;-ഞാൻ-ഇപ്പോൾ-രാജ്യം-വിടാൻ-ആഗ്രഹിക്കുന്നു’
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

പോലീസ് സ്റ്റേഷനു മുന്നിൽ, ബസിൽ യാത്ര ചെയ്യുന്നതിനിടെ, പൊതു ഇടമായ ബീച്ചിൽ, വഴിയിൽ അങ്ങനെ എന്ന സ്ത്രീ ആക്രമിക്കപ്പെടാത്ത ഇടങ്ങളില്ല. ബിന്ദു പൊതു ഇടങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ നേതാക്കൾ മിണ്ടിയിട്ടില്ല. വിശ്വാസികൾ തങ്ങളിൽ നിന്നും അകലുമെന്ന ഭയം മൂലം ഇടതുപക്ഷം അടക്കമുള്ള പ്രബലർ മൗനം പാലിക്കുകയാണെന്ന് ബിന്ദു അമ്മിണി പറയുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമയം മലയാളത്തോട് സംസാരിക്കുകയാണ് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി.

ഇന്നലെ എന്താണ് സംഭവിച്ചത്?

ബീച്ചിൽ പോയപ്പോഴാണ് ആക്രണം ഉണ്ടായത്. എനിക്ക് അവരെ മുൻ പരിചയമില്ല. ശബരിമല എന്ന ഒറ്റയൊരു കാരണമേയുള്ളൂ. എന്റെയൊപ്പം മറ്റുചിലർ ഉണ്ടായിരുന്നു. ആക്രമണം പ്രതീക്ഷിച്ചതുകൊണ്ട് അവരെ പറഞ്ഞുവിട്ട ശേഷം ആക്രമണം സ്വയം ഏറ്റു വാങ്ങുകയായിരുന്നു. എനിക്കൊപ്പം നിന്നതുകൊണ്ട് അവരും ആക്രമിക്കപ്പെടരുതല്ലോ.

സംഘപരിവാർ നേരിട്ടാണ് ബിന്ദുവിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് തോന്നുന്നുണ്ടോ?

പൊതുവായുള്ള നിർദ്ദേശം സംഘപരിവാർ ഗ്രൂപ്പുകളിൽ കിട്ടിയിട്ടുണ്ട്. ഇന്നലത്തെ സംഭവം ആസൂത്രിതമല്ല. സംഘപരിവാർ
അവരെ ആക്രമിച്ചോളൂ എന്ന് പൊതുവായി നിർദ്ദേശം കൊടുത്തതിന്റെ ഭാഗമാണത്. ആക്രമിക്കുന്നതിന്റെ ഭാഗമായി അവർക്ക് കാശ് കിട്ടും, സ്വീകരണം കിട്ടും, എല്ലാ സുരക്ഷയും കിട്ടും, പോലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണവും കിട്ടും. പല ഗ്രൂപ്പുകളിലും എന്റെ ഫോൺ നമ്പർ ഷെയർ ചെയ്തിട്ടുണ്ട്.

സിപിഎമ്മും സർക്കാരും കയ്യൊഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ?

സ‍ര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്നു പറയുന്നത് തെറ്റാണ്. സ‍ര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ഞാൻ ശബരിമല കയറിയിട്ടുള്ളത്. ഞങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കയറിയത്. അത് പ്രകാരം ഞങ്ങൾക്ക് സുരക്ഷ നൽകാനുള്ള ബാധ്യത സ‍‍ർക്കാരിനുണ്ട്. സ‍ര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്നുള്ളതല്ല, സ‍ര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുന്നതാണ് പ്രശ്നം. വിശ്വാസികളായ ആളുകൾ അകന്നു പോകുമെന്ന് വിചാരിച്ചാണ് സര്‍ക്കാര്‍ മാറി നിൽക്കുന്നത്.

സിപിഎം അടക്കമുള്ള പ്രബല ഇടതുരാഷ്ട്രീയ പാർട്ടികളിൽ നിന്നും പിന്തുണ ലഭിക്കാത്തതിൽ നിരാശയുണ്ടോ?

അവർ നിശബ്ദത പാലിക്കുകയാണ്. എനിക്ക് അങ്ങനെ നിരാശയൊന്നും ഇല്ല. പ്രത്യേകിച്ച് സിപിഎമ്മിനെ പറയാനൊന്നുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. സിപിഎമ്മിന്റെ ഭാഗത്തു നിന്നും കുറച്ചൂടെ നമ്മൾ പ്രതീക്ഷിക്കും. പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന നിരാശ മാത്രമേയുള്ളൂ. സിപിഎം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ അതുമില്ല.

സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ. രണ്ട് പേർക്ക് സുരക്ഷ ഒരുക്കണമെന്നു പറഞ്ഞിട്ട് ഒരാൾക്ക് സംരക്ഷണം കൊടുക്കുന്നു. എന്നാൽ എനിക്ക് നൽകുന്നില്ല. അത് എന്റെ ദളിത് സ്വത്വംകൊണ്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്തവ‍ര്‍ ആക്രമിക്കപ്പെടാം എന്ന സന്ദേശമാണ് നൽകുന്നത്. ഇന്നലത്തെ സംഭവം നടക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവരെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അറിയിച്ചത്. എന്നിട്ടു പോലും പോലീസ് വേണ്ട സംരക്ഷണം തരുന്നില്ല.

എന്തുകൊണ്ടാണ് പോലീസ് സുരക്ഷ പിൻവലിച്ചത്? സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാരുടെ സമീപനം എന്തായിരുന്നു?

ആദ്യഘട്ടത്തിൽ പുരുഷന്മാരായ രണ്ടുപേ‍ര്‍ ഗൺമാൻമാരായി ഉണ്ടായിരുന്നു. അവർ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. പിന്നീട് ഞാൻ തന്നെയാണ് വനിതാ പോലീസുകാരെ മതിയെന്ന് ആവശ്യപ്പെട്ടത്. സ്ത്രീകൾ എത്തിയപ്പോൾ നമ്മളെ ഒരു പ്രതിയെപ്പോലെയാണ് അവ‍ര്‍ കൈകാര്യം ചെയ്യുന്നത്. അപ്പോൾ ഞാൻ ഡിജിപിക്ക് പരാതി നൽകി. അപ്പോൾ എനിക്ക് നീതി ലഭിക്കുന്നതിനു പകരം സുരക്ഷ പിൻവലിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് വരാത്തത് എന്ന് എന്നെ അറിയിച്ചിട്ടില്ല. നോട്ടീസ് നൽകിയിട്ടുമില്ല.

ആക്രമണങ്ങൾ തുടരുമ്പോൾ മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ? അദ്ദേഹത്തിന്റെ നിലപാട് എന്താണ്?

ഇതിനു മുമ്പ് മറ്റൊരാളുടെ ആവശ്യത്തിനായി ഞാൻ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാൻ കാത്തിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നിൽ പോയി ദയയ്ക്കു വേണ്ടി യാചിച്ച് നിക്കാനൊന്നും ഞാൻ തയ്യാറല്ല.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ മൗനം പാലിക്കുകയാണല്ലോ? എന്തു തോന്നുന്നു?

പ്രതിപക്ഷ നേതാവൊന്നും കമന്റ് ചെയ്തതായി എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. അവ‍ര്‍ പ്രതികരിച്ചാൽ തന്നെ അവ‍ര്‍ സിപിഎമ്മിന് എതിരായിട്ട് പറയുമെന്നല്ലാതെ ബിന്ദു അമ്മിണി എന്ന സ്ത്രീ ആക്രമിക്കപ്പെട്ടു, അതിൽ പ്രതിഷേധിക്കുന്നു എന്ന് പറയില്ല. ഇതിൽ എല്ലാ പാര്‍ട്ടികൾക്കും ഒരേ നിലപാടാണ്. സംഘപരിപാറിനെ പ്രമോട്ട് ചെയ്യുന്നതിൽ കോൺഗ്രസിന് വലിയ പങ്കുണ്ട്. അവര്‍ക്ക് വളംവെച്ചു കൊടുക്കുന്നതിൽ കോൺഗ്രസ് പിന്നിലല്ല.

സംസ്ഥാനം വിടുകയാണെന്ന് പറഞ്ഞല്ലോ, ഇനി കേരളത്തിലേക്ക് മടക്കമില്ലേ?

ഞാൻ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Previous Post

ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി; ഇയാള്‍ സ്ഥിരം മദ്യപാനിയെന്ന് പോലീസ്

Next Post

ആദ്യ ആര്‍ട്ടെമിസ് മിഷന്‍- ആദ്യ ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ആമസോണ്‍ അലക്‌സ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആദ്യ-ആര്‍ട്ടെമിസ്-മിഷന്‍-ആദ്യ-ബഹിരാകാശ-യാത്രക്ക്-തയ്യാറെടുത്ത്-ആമസോണ്‍-അലക്‌സ

ആദ്യ ആര്‍ട്ടെമിസ് മിഷന്‍- ആദ്യ ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ആമസോണ്‍ അലക്‌സ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.