കോഴിക്കോട്: ആക്ടിവിസ്റ്റ്ബിന്ദു അമ്മിണിയെഅക്രമിച്ചയാളെ പോലീസ് കണ്ടെത്തി. കോഴിക്കോട് തൊടിയിൽ സ്വദേശിമോഹൻദാസാണ് ബിന്ദു അമ്മിണിയെഅക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ബീച്ചിൽ വെച്ചാണ്ബിന്ദു അമ്മിണിക്കെതിരെ ക്രൂരമായ ആക്രമണമുണ്ടായത്.
അക്രമണത്തിന് ശേഷം ഉടനെ തന്നെ ഇയാൾ ഇവിടെ നിന്നും കടന്നിരുന്നു. തുടർന്ന് ബിന്ദു അമ്മിണിയുടെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കോഴിക്കോട് തൊടിയിൽ സ്വദേശിയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്.
നിരന്തരമായ ആക്രമണങ്ങളാണ് ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് കോഴിക്കോട് കാപ്പാട് വെച്ചും ബിന്ദു അമ്മിണിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. തനിക്ക് ഭീഷണികളുണ്ടെന്നുംസംരക്ഷണം നൽകണമെന്ന സുപ്രീം കോടതി നിർദേശം പോലും അവഗണിച്ച് കേരള പോലീസ് തനിക്ക്സംരക്ഷണം നൽകുന്നില്ലെന്ന് ബിന്ദു അമ്മിണി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
Content Highlights: Police Found the man who attacked Bindu Ammini at kozhikode beach