മുംബൈ
ലോക ഗെയിംസ് ‘അത്ലീറ്റ് ഓഫ് ദ ഇയർ’ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷും. 17 രാജ്യങ്ങളിലെ 24 കായികതാരങ്ങളാണ് പട്ടികയിലുള്ളത്. രാജ്യാന്തര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിനെ ശുപാർശ ചെയ്തത്. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ്.
പത്തുമുതൽ 31 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഇന്ത്യൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ രണ്ടുവർഷംമുമ്പ് ഈ പുരസ്കാരം നേടിയിട്ടുണ്ട്.