കൊച്ചി: വൈറ്റിലയിൽ ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും തീ അണയ്ക്കാൻ ഫയർഫോഴ്സ് എത്താൻവൈകിയെന്ന് നാട്ടുകാർ പറയുന്നു. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്നിക്കിരയായത്.
അരമണിക്കൂറോളം വൈകിയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേൽപ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്.
റോഡിൽനിന്ന് ഒരു വശത്തേക്ക് ചേർന്നാണ് വാഹനമുള്ളത്. അൽപ്പം കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
Content Highlights: running car started to burn in kochi