ചെന്നൈ > ഒമിക്രോണ് കേസുകള് വര്ധിച്ചതോടെ തമിഴ്നാട്ടില് ഞായറാഴ്ചകളില് സമ്പൂര്ണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. ഇതിന് പുറമെ വെള്ളി, ശനി, ഞായര് ദിവസങ്ങളില് ആളുകള്ക്ക് ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം വിലക്കാനും സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. നാളെ മുതൽ തമിഴ്നാട്ടിൽ രാത്രി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. നേരത്തെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളാണ് ഒമിക്രോൺ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പുതുക്കി നിശ്ചയിച്ചത്.