കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല സമ്മേളനം പി ബിജു നഗറിൽ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ – സാൽമിയ ) കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു
സാൽമിയ മേഖലയിലെ 12 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 87 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുൽ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ. സജി, അജിത അനിൽകുമാർ, ഭാഗ്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. സാൽമിയ മേഖല പ്രസിഡന്റായി തൈമണ്ണിലിനെയും, മേഖല സെക്രട്ടറിയായി റിച്ചി കെ ജോർജിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 35 പേരെ സമ്മേളനം തിരഞ്ഞെടുത്തു.
കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. പ്രൊഫ: അനിൽ കുമാർ സ്വാഗതവും റിച്ചി കെ ജോർജ് നന്ദിയും പറഞ്ഞു.
അബുഹലീഫ മേഖല സമ്മേളനം പി.ബി സന്ദിപ് കുമാർ നഗറിൽ കല കുവൈറ്റ് അംഗം ജെ സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 18 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 113 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടൻ, എം.പി.മുസ്ഫർ, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. അബുഹലീഫ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി വിജുമോനെയും , മേഖല സെക്രട്ടറിയായി ഷൈജു ജോസിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 40 പേരെ സമ്മേളനം തിരഞ്ഞെടുത്തു. കല കുവൈറ്റ് ട്രഷർ പി.ബി സുരേഷ്, ജോ സെക്രട്ടറി ആസഫ് അലി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതവും വിജുമോൻ നന്ദിയും പറഞ്ഞു.