തിരുവനന്തപുരം
കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ചൊവ്വാഴ്ച നടക്കും. തലശേരിയിൽ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനത്തിലാണ് വർഗീയതയ്ക്കെതിരായ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും നാടിനെ വർഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനും ആർഎസ്എസും എസ്ഡിപിഐയും പരിശ്രമിക്കുന്ന സാഹചര്യത്തിലാണ് അതിനെതിരെ ജനങ്ങളെ അണിനിരത്തുന്നത്. സംസ്ഥാനത്ത് 2273 കേന്ദ്രത്തിൽ വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയാണ് കൂട്ടായ്മ.