കൊച്ചി: ഡിലിറ്റ് വിവാദത്തിൽ ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതിർന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാൽ താനും കെ.പി.സി.സി. പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
” രമേശ് ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ല. ഏകീകൃതമായ അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോൺഗ്രസിന്റെ അഭിപ്രായം.” – സതീശൻ പറഞ്ഞു.
കോൺഗ്രസിലെ നേതാക്കളുമായി ചർച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:V. D. Satheesan against Ramesh Chennithalas Opinions