കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെയും മകളെയും ഗൃഹനാഥൻ കുത്തിപ്പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ നാരായപറമ്പിൽ ബിന്ദു (44), മകൾ ലക്ഷ്മിപ്രിയ (16) എന്നിവരെയാണ് മണികണ്ഠൻ കുത്തിയത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെയാണ് സംഭവം. പെരുമ്പാവൂർ സ്റ്റേഷനു സമീപം പെട്ടിക്കട നടത്തിയാണ് കുടുംബം ഉപജീവനം നടത്തിയിരുന്നത്. ബാങ്കിൽനിന്നും പണം എടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കഴുത്തിന് കുത്തേറ്റ ബിന്ദുവിനെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
content highlights:man stabs wife and daughter in perumbavoor