തിരുവനന്തപുരം: പോലീസിനെതിരായ വിമർശനങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി. കുറ്റമറ്റ രീതിയിലാണ് പോലീസിന്റെ പ്രവർത്തനം. കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവളം വിഷയത്തിലെ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കോവളത്ത് പോലീസിന്റെ അപമാനത്തിന് ഇരയായ വിദേശപൗരനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഏത് സംഭവം എടുത്താലും ഒരു നടപടിയിലേക്ക് കടക്കുമ്പോൾ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകും. പക്ഷെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വിദേശിക്കുണ്ടായ അനുഭവം നാട്ടിൽ മുഴുവൻ ചർച്ച ചെയ്യപ്പെടുമ്പോൾ നടപടി സ്വീകരിക്കാതിരിക്കാൻ കഴിയില്ല. ന്യായമായ നടപടി തന്നെയാണ് സർക്കാർ സ്വീകരിച്ചത്. പോലീസിനെ പരക്കെ ആക്ഷേപം പറയാൻ കഴിയില്ല. വളരെ കുറ്റമറ്റ രീതിയിലാണ് പോലീസിന്റെ പ്രവർത്തനം. പ്രളയകാലത്ത്, നിപാ, കോവിഡ് കാലത്തൊക്കെ മികച്ച സേവനമാണ് പോലീസ് നടത്തിയിട്ടുള്ളത് “- ശിവൻകുട്ടി പറഞ്ഞു.
content highlights: Minister Sivankutty rules out criticism against police over Kovalam incident