കോഴിക്കോട് > ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിങ് സംസ്കാരംവേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോവിഡ് കഴിഞ്ഞും വിദേശസഞ്ചാരികൾ ഇവിടെ എത്തേണ്ടവരാണ്.
പൊതുജനങ്ങളും സഞ്ചാരികളും തമ്മിൽ പ്രശ്നങ്ങളുണ്ടാകരുത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസിന്റെ മികച്ച ഇടപെടലിന് ഉദാഹരണമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റെന്നും മന്ത്രി പറഞ്ഞു. കോവളത്ത് പൊലീസ് ഇടപെടൽ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനുശേഷമേ പ്രതികരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.