പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം പ്രദേശിക വിഭാഗീയത നിലനിന്നിരുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. 15 ഏരിയാ കമ്മിറ്റികളിൽ ഒൻപത് ഇടങ്ങളിലാണ് മത്സരം നടന്നത്. വിഭാഗീയത മൂലം ലോക്കൽ സമ്മേളനം നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ പൊതു ചർച്ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമർശം ഉണ്ടായി. ഇതിനു പിന്നാലെയാണ് സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിൽ പിണറായി ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചർച്ചയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പോലീസിനെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പോലീസ് പ്രവർത്തിക്കുന്നത് എന്നായിരുന്നു വിമർശനം. പോലീസിനെ നിയന്ത്രിക്കണമെന്നും പാർട്ടി ഇടപെടണമെന്നുമായിരുന്നു പ്രതിനിധികളുടെ ആവശ്യം.
ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. സംസ്ഥാന നേതാക്കൾ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നില്ലെന്നാണ് വിമർശനം. ഒന്നിനും കൊള്ളത്ത നേതൃത്വമായി ജില്ലാ നേതൃത്വം മാറിയെന്നും വിമർശനം ഉയർന്നു. ചില താൽപര്യങ്ങളുടെ നേതാക്കളുടെ തോഴനായി ജില്ലാ സെക്രട്ടറി മാറിയെന്നാണ് ആക്ഷേപം- ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.