പെരുമ്പാവൂർ > സിനിമ തിയറ്ററിന്റെ ജനറേറ്റർ മുറിയിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല 208 കോളനി നമ്മിയാണ്ടൽ സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. ശനി രാവിലെ എട്ടിനാണ് സംഭവം. പെരുമ്പാവൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിനുസമീപം ഇവിഎം തിയറ്ററിലാണ് സംഭവം.
രാവിലെ മറ്റു തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ ജനറേറ്റർ മുറിയിൽ പുക കണ്ട് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. 10 വർഷമായി തിയറ്ററിലെ ജീവനക്കാരനാണ്. കോവിഡ് സമയത്തും നാട്ടിൽ പോയിരുന്നില്ല. അവിവാഹിതനാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.