തിരുവനന്തപുരം> പുതുവര്ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിര്ത്തി പരിശോധിച്ച് ആക്ഷേപിച്ച പോലീസിന്റെ നടപടി ദൗര്ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത് സര്ക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വന് തിരിച്ചടിയാണ് പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം . ഇതിൽ മാറ്റം വരണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള് നടത്തുമ്പോള് ഇങ്ങനെയുള്ള കാര്യങ്ങള് തീര്ച്ചയായും പരിശോധിക്കപ്പൈടണം. സര്ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. ഒരു തരത്തിലുംപ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് നടപടി എടുക്കട്ടെ എന്നും റിയാസ് പറഞ്ഞു.
കോവളത്തെ സ്വകാര്യ ഹോട്ടലില് നാലു വര്ഷമായി താമസിക്കുന്ന സ്വീഡന് സ്വദേശി സ്റ്റീഫന് ആസ്ബെര്ഗിനെ(68)യാണ് വാഹന പരിശോധനയ്ക്കിടെ കോവളം പോലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില് രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്നിന്നാണ് സ്റ്റീഫന് ആസ്ബെര്ഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്.