കൊച്ചി: മലയാളത്തിന്റെ യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം അപ്പൻ തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി. സണ്ണി വെയ്ൻ നായകനായി ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമൊരുക്കിയ മജു ആണ് അപ്പൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
“വെള്ളം” ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽസണ്ണി വെയ്ന്റെ ബാനർ ആയ സണ്ണി വെയ്ൻ പ്രൊഡക്ഷൻസും നിർമ്മാണ പങ്കാളിയാണ്. അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
മജുവും ആർ. ജയകുമാറും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസുമാണ്. അൻവർ അലി ഗാനങ്ങൾ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ വിക്കി, കിഷൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. .