ന്യൂഡൽഹി
മുംബൈയിലും ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണത്തില് കുതിപ്പ്. രണ്ടിടത്തും സാമൂഹ്യവ്യാപന സാധ്യത വിദഗ്ധര്‍ തള്ളികളയുന്നില്ല.ഡൽഹിയിൽ 12നുശേഷം രോഗബാധിതരായവരില്‍ പകുതിപ്പേരിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദത്തിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത തള്ളാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കി. വ്യാഴാഴ്ച ഡല്ഹിയില് രോഗികള്‍ 1313. ഏഴുമാസത്തിനുശേഷമുള്ള ഉയർന്ന പ്രതിദിന രോഗസംഖ്യ. മുംബൈയിൽ വ്യാഴാഴ്ച 3671 രോഗികള്‍. ഒറ്റദിവസം 46 ശതമാനത്തിന്റെ വർധന. മുംബൈയിൽ ഈ മാസം 21നും 22നുമിടയിൽ പോസിറ്റീവായ മൂന്നിലൊന്നു പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇവരാരും വിദേശയാത്ര ചെയ്യുകയോ വിദേശയാത്ര ചെയ്തവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല.