കോഴിക്കോട്
സംസ്ഥാനത്ത് മുൻകൂർ റിസർവേഷനില്ലാത്ത യാത്രക്ക് 14 ട്രെയിനുകൾ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ച റിസർവേഷനില്ലാ യാത്രകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ട്രെയിനുകളിൽ സൗകര്യമേർപ്പെടുത്തിയത്. കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16308, 307), കണ്ണൂർ–- കോയമ്പത്തൂർ എക്സ്പ്രസ്(16607, 608), മംഗളൂരു–- നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649, 650), കണ്ണൂർ–- ഷൊർണൂർ മെമു എക്സ്പ്രസ്(16024, 606), കണ്ണൂർ–- എറണാകുളം എക്സ്പ്രസ്(16306, 305), മംഗളൂരു –- നാഗർകോവിൽ ഏറനാട് എക്സ്പ്രസ്(16605, 606), മംഗളൂരു –-കോയമ്പത്തൂർ എക്സ്പ്രസ്(16324, 323), മംഗളൂരു –-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്(22609, 22610) എന്നിവയാണ് നിലവിൽ അൺറിസർവ്ഡ് കോച്ചുമായി സർവീസ് നടത്തുന്നത്.
പുതുവർഷം മുതൽ മംഗളൂരു –-തിരുവനന്തപുരം മാവേലി എക്സ്പ്രസ്(16603, 604), മംഗളൂരു –-ചെന്നൈ മെയിൽ സൂപ്പർഫാസ്റ്റ്(12602, 601) മംഗളൂരു–-തിരുവനന്തപുരം മലബാർ എക്സ്പ്രസ്(16630,629) എന്നിവയും മൂന്ന് മുതൽ മംഗളൂരു –-കോഴിക്കോട് എക്സ്പ്രസ്(16610), കോഴിക്കോട്–- കണ്ണൂർ എക്സ്പ്രസ്(16481), 17 മുതൽ മംഗളൂരു –-ചെന്നൈ വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ്(22638, 637) എന്നീ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യാം.
മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെ നാല് ട്രെയിനിൽ ജനുവരി ഒന്നുമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചു. 16603/16604 മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതൽ കൂടുതലായുണ്ടാകും. 12601/12602 ചെന്നൈ-– -മംഗളൂരു മെയിലിൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാകും. 16629/16630 മലബാർ എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. പാലക്കാട് ജങ്ഷൻ–– തിരുച്ചെന്തൂർ പ്രതിദിന എക്സ്പ്രസിലും രണ്ട് ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചിട്ടുണ്ട്.
22637/22638 ചെന്നൈ സെൻട്രൽ-– -മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ 17 മുതൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുമുണ്ടാകും.