തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐ.ജിയായും ആർ. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായും നിയമിച്ചു.
സ്പർജൻ കുമാറാണ് തിരുവനന്തപുരം കമ്മീഷണർ. എ.വി ജോർജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാൽ യാദവ്, ബൽറാം കുമാർ എന്നിവർക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി.