വൈപ്പിന്‍> മഹാമാരിയുടെ വിഷാദത്തിനിടെ നാടിന് സമാശ്വാസവും ഉണര്‍വ്വുമായി 31 പകലിരവുകളില്‍ താളലയ മേളങ്ങളുടെ ആനന്ദത്തിമിര്‍പ്പ് സമ്മാനിച്ച വൈപ്പിന്‍ ഫോക്ക്ലോര്‍ ഫെസ്റ്റ് – വി വി എഫ് – 21ന് തിരശീല വീണു. നാടന്‍ കലകള്‍ ആര്‍ത്തിരമ്പിയാണ് സാംസ്‌കാരിക മാമാങ്കത്തിന് വളപ്പ് ബീച്ചില്‍ സമാപനമായത്.
മഹാമാരിയുടെ കഷ്ടതയിലായ മനുഷ്യമനസുകളെ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുക, മഹാമാരി ബുദ്ധിമുട്ടിലാക്കിയ ടൂറിസത്തെയും ഫോക്ക്ലോര്‍ കലകളെയും കലാകാരന്‍മാരെയും സഹായിക്കുക, വൈപ്പിന്‍ മേഖലയെ കേരളത്തിന്റെ ഫോക്ക്ലോര്‍ കലകളെ പ്രദര്‍ശിപ്പിക്കുന്ന സാംസ്‌ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരന്‍മാര്‍ക്ക് കലാവതരണത്തിന് അവസരം ഒരുക്കുക, കാര്‍ഷിക മേഖലയില്‍ സാമ്പത്തിക ഉണര്‍വ്വ് പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഫെസ്റ്റ് ആവിഷ്‌കരിച്ചത്.
ടൂറിസം, സാംസ്‌ക്കാരിക, സഹകരണ , പുരാവസ്തു വകുപ്പുകളുടെയും ഫോക്ക് ലോര്‍ – ചലച്ചിത്ര – ലളിതകല, സംഗീത നാടക അക്കാദമികളുടെയും കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ്, ഡിടിപിസി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ചെറായി സഹോദരന്‍ സ്മാരകം, കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല, കുടുംബശ്രീ, വൈപ്പിനിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ അപെക്‌സ് ബോഡിയായ ഫ്രാഗ്, ഗ്രെയ്റ്റര്‍ കൊച്ചി കള്‍ച്ചറല്‍ – സ്‌പോര്‍ട്ട്‌സ് ഫോറം, കരുനാളായ സ്പെഷ്യല്‍ സ്‌കൂള്‍ എന്നിവയുടെയും സഹകരണത്തോടെ ഒരുമാസത്തെ തനത് ജനകീയാഘോഷം സാക്ഷാത്കരിച്ചു.
ഡിസംബര്‍ ഒന്നിന് ഫോക്ക്ലോര്‍ അന്തഃസത്തയും നാടിന്റെ തനത് ചരിത്ര പൈതൃകവും സവിഷേതകളും പ്രമേയമാക്കി പുതുവൈപ്പ് മുതല്‍ ചെറായി വരെ ചുമരുകളില്‍ ചിത്രങ്ങള്‍ ആലേഖനം – ഗ്രാഫിറ്റി ചെയ്തുകൊണ്ടാരംഭിച്ച വി വി എഫ് -21ല്‍ നവോത്ഥാന ഗ്രാഫിറ്റി രചനയും നടന്നു.
തുടര്‍ന്ന് കാര്‍ഷിക നവോത്ഥാന പദ്ധതി സെമിനാര്‍, നാടന്‍ -ഗോത്ര – പാരമ്പര്യ- അനുഷ്ഠാന വിഭാഗങ്ങളിലെ ഉള്‍പ്പെടെ വിവിധ കലാഘോങ്ങള്‍, ഗസല്‍ സന്ധ്യ, സാംസ്‌കാരിക ഘോഷയാത്ര, സമ്മേളനങ്ങള്‍, ദുരിതബാധിതര്‍ക്ക് സഹായ വിതരണം, സഞ്ചരിക്കുന്ന ചിത്രശാല പര്യടനം, ഭക്ഷ്യമേളകള്‍, വാക്കത്തോണ്‍, ബീച്ച് ശുചീകരണം, നൂറ്റിയൊന്ന് സാന്താക്‌ളോസുമാരുടെ ബീച്ച് യാത്ര, ക്രിസ്മസ് രാവില്‍ ബാന്‍ഡ്‌മേളം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം, 75 കവികള്‍ വിവിധ ഭാഷകളില്‍ ദേശഭക്തി കവിതാലാപനം നടത്തിയ ഭാരത വന്ദനം, ബീച്ച് ഗുസ്തി, അമ്യൂസ്മെന്റ് കേന്ദ്രവും വിപണനമേളയും, ഫോക്ക്ലോര്‍ ഫിലിം ഫെസ്റ്റ്, പട്ടംപറത്തല്‍ വര്‍ക്ക്ഷോപ്പ്, പുരാരേഖാ പ്രദര്‍ശനം എന്നിവയെല്ലാം ഫെസ്റ്റില്‍ ഇടംപിടിച്ചു.
അന്‍പതില്‍പരം കലാ സാംസ്‌കാരിക പ്രകടനങ്ങളിലൂടെ അഞ്ഞൂറില്‍പ്പരം കലാകാരന്മാര്‍ വി എഫ് എഫിന്റെ ഭാഗമായി. പുറമെ, മത സമുദായിക സാമൂഹിക സംഘടനകളും. ഘോഷയാത്രയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം, അരലക്ഷം, കാല്‍ലക്ഷം രൂപവീതമുള്ള പുരസ്‌കാരങ്ങള്‍ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന നേതാവ് അഡ്വ. എം വി പോള്‍ സ്മാരകമായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ്.വി വി എഫ് സ്ഥിരം സംവിധാനമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..