ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് കേരളത്തിനെതിരെ നീങ്ങുകയാണെന്നും സംസ്ഥാനത്തെ വികസനപദ്ധതികള്‍ തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഷ്ട്രീയ വിരോധം വെച്ചാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപദ്ധതികള്‍ സര്‍ക്കാര്‍ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയ്ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേരളത്തിൽ ബിജെപി വലിയ ക്രിസ്ത്യൻ സ്നേഹമാണ് കാണിക്കുന്നതെന്നും എന്നാൽ സംഘപരിവാര്‍ രാജ്യത്തിൻ്റെ മറ്റു സ്ഥലങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “കേരളത്തിൽ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ പരിവാർ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്രിസ്മസ് കാലത്ത് സംഘപരിവാർ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read:
മുസ്ലീം ലീഗിനെതിരെയും മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണം ഉന്നയിച്ചു. ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണെന്നും എന്നാൽ അതു മറച്ചു വെച്ച് ഇവർ പരിസ്ഥിതി വിഷയം പറയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മതാടിസ്ഥാനത്തിലാണ് ബിജെപി പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. രാജ്യത്ത് പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണെന്നും രാജ്യത്തിൻ്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിൻ്റേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.